BEML-ന്റെ 2100-ാമത്തെ മെട്രോ കോച്ചിന് ഫ്ലാഗ് ഓഫ്: ഒപ്പം മധ്യപ്രദേശിൽ പുതിയ റെയിൽ യൂണിറ്റിനായി ഭൂമിയും ലഭിച്ചു

ഇന്റീരിയർ ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമൊപ്പമുള്ള ഈ കോച്ചിൽ സൈക്കിൾ സ്റ്റാൻഡും ഉൾപ്പെടുത്തിയിരിക്കുന്നു

BEML-ന്റെ 2100-ാമത്തെ മെട്രോ കോച്ചിന് ഫ്ലാഗ് ഓഫ്: ഒപ്പം മധ്യപ്രദേശിൽ പുതിയ റെയിൽ യൂണിറ്റിനായി ഭൂമിയും ലഭിച്ചു

മധ്യ പ്രദേശിലെ പുതിയ റെയിൽ കോച്ച് യൂണിറ്റിനായുള്ള ഭൂമിയുടെ അലോട്ട്മെന്റ് കത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന് BEML CMD ശാന്തനു റോയ്‌ക്ക് കൈമാറുന്നു

Published: 

14 May 2025 22:50 PM

ബെംഗളൂരു :  കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ BEML ലിമിറ്റഡ് ബെംഗളൂരുവിൽ നിർമ്മിച്ച 2100-ാമത്തെ മെട്രോ കോച്ച് ഇന്ന് മെയ് 14-ാം തീയതി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. 2100-ാമത്തെ കോച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം മോഹൻ യാദവ് മധ്യപ്രദേശിലെ റൈസൻ ജില്ലയിലെ ഉമേരിയയിലെ പുതിയ റെയിൽ കോച്ച് യൂണിറ്റിനായി 60 ഹെക്ടറിലധികം ഭൂമി BEMLന് കൈമാറി. ഭൂമിയുടെ അലോട്ട്മെന്റ് കത്ത് BEML CMD ശാന്തനു റോയ്‌ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി കൈമാറുകയും ചെയ്തു.

എംഎംആർഡിയ്ക്കായി(Mumbai Metropolitan Region Development Authority)  നിർമ്മിച്ച പുതിയ കോച്ച് Grade of Automation 4 (GoA4) അനുസരിച്ചുള്ള ഡ്രൈവർലെസ് സംവിധാനമുള്‍പ്പെടെ cutting-edge ടെക്നോളജികൾ ഉൾക്കൊള്ളുന്നു. ഇന്ത്യയിലെ ആദ്യ ഓൺബോർഡ് കണ്ടീഷൻ മോണിറ്ററിംഗ് സിസ്റ്റം ഉൾപ്പെടുത്തി, റെയിൽ ട്രാക്ക്, OHE, പാന്റോഗ്രാഫ് ഇടപെടൽ, ആർക്കിംഗ്, റെയിൽ പ്രൊഫൈൽ തുടങ്ങിയവ തത്സമയത്തിൽ നിരീക്ഷിക്കാൻ പുതിയ കോച്ചിന് കഴിയും. ഇതിന് പുറമെ ഇന്റീരിയർ ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമൊപ്പമുള്ള ഈ കോച്ചിൽ സൈക്കിൾ സ്റ്റാൻഡും ഉൾപ്പെടുത്തിയിരിക്കുന്നു.

“നമ്മുടെ 2100ാമത്തെ കോച്ചിന്റെ ഫ്ലാഗ് ഓഫ്, ഇൻജിനീയറിംഗ് നേട്ടങ്ങൾക്കും പങ്കാളികളുടെ വിശ്വാസത്തിനും തെളിവാണെന്നും പുതിയ യൂണിറ്റ് രാജ്യത്തെയും ആഗോള പരമായും റെയിൽ വിപണിയെ ലക്ഷ്യമിടുന്നതായി CMD ശാന്തനു റോയി വ്യക്തമാക്കി.

BEML നിലവിൽ ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽക്കത്ത തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് മെട്രോ കോച്ചുകൾ നൽകുന്നു. പുതിയ യൂണിറ്റിലൂടെ മധ്യപ്രദേശിലെ വ്യവസായ വികസനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി വലിയ നേട്ടമാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും