BEML: 19-ാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് 2025-ൽ തിളങ്ങി BEML Ltd
BEML Ltd At Global Communication Conclave: പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കൽ, ലീഡർഷിപ്പ്, ഡിജിറ്റൽ-ഫസ്റ്റ് സമീപനം, ശക്തമായ മാധ്യമബന്ധങ്ങൾ, നവീന കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഉള്ളടക്കമൂല്യമുള്ള പദ്ധതികൾക്കാണ് ഈ അംഗീകാരങ്ങൾ ലഭിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
ഗോവ: സെപ്റ്റംബർ 28, 2025 – പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (PRCI) സംഘടിപ്പിച്ച 19-ാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ് 2025-ൽ മികച്ച കമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടി BEML.
ഗോവയിൽ നടന്ന ഈ കോൺക്ലേവിൽ, BEML ബിസിനസ് കമ്മ്യൂണിക്കേഷൻ ലീഡർഷിപ്പ്, കണ്ടന്റ് മാർക്കറ്റിംഗ്, കോർപ്പറേറ്റ് പാർട്നർഷിപ്പ്, ടേബിൾ കലണ്ടർ, കോർപ്പറേറ്റ് ബ്രോഷർ എന്നീ അഞ്ച് വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.
പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കൽ, ലീഡർഷിപ്പ്, ഡിജിറ്റൽ-ഫസ്റ്റ് സമീപനം, ശക്തമായ മാധ്യമബന്ധങ്ങൾ, നവീന കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഉള്ളടക്കമൂല്യമുള്ള പദ്ധതികൾക്കാണ് ഈ അംഗീകാരങ്ങൾ ലഭിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
BEML നേടിയ ഈ നേട്ടം, സ്ട്രാറ്റജിക് സ്റ്റോറി ടെല്ലിങ്, ലക്ഷ്യബോധമുള്ള കമ്മ്യൂണിക്കേഷൻ, പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നിവയിലുണ്ടായ കമ്പനിയുടെ പ്രതിബദ്ധതയെ വീണ്ടും തെളിയിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. BEML Corporate Co. കമ്മ്യൂണിക്കേഷൻ മേധാവി തപഷ് തലുക്ദാർ പുരസ്കാരം ഏറ്റുവാങ്ങി.