AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BEML: തുടർച്ചയായ രണ്ടാം വർഷവും ഇഇപിസി ക്വാളിറ്റി അവാർഡ് നേടി ബിഇഎംഎൽ ലിമിറ്റഡ്

EEPC India Quality Awards 2025: പ്രതിരോധം, റെയിൽ, Aerospace, ഖനി & നിർമാണ മേഖലകളിലുടനീളം ലോകോത്തര നിലവാരം പുലർത്തുന്നതിനോടൊപ്പം, ഇന്ത്യയുടെ വളർച്ചാ യാത്രയിൽ വിശ്വാസ്യതയുള്ള പങ്കാളിയായി BEML തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.

BEML: തുടർച്ചയായ രണ്ടാം വർഷവും ഇഇപിസി ക്വാളിറ്റി അവാർഡ് നേടി ബിഇഎംഎൽ ലിമിറ്റഡ്
Beml Ltd Wins Gold At Eepc India Quality Awards 2025Image Credit source: social media
aswathy-balachandran
Aswathy Balachandran | Published: 08 Sep 2025 17:33 PM

ഡൽഹി: രാജ്യത്തിന് വീണ്ടും അഭിമാനമായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മുൻനിര പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബി ഇ എം എൽ ലിമിറ്റഡ്.

EEPC ( എഞ്ചിനീയറിങ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ) ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന 5-ാം EEPC ഇന്ത്യ ക്വാളിറ്റി അവാർഡ് ചടങ്ങിൽ വച്ച് PSU വിഭാഗത്തിൽ BEML ഗോൾഡ് അവാർഡ് സ്വന്തമാക്കി.

BEML ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ്, വാണിജ്യ വ്യവസായ മന്ത്രിയായ പീയുഷ് ഗോയലിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു. ചടങ്ങിൽ വാണിജ്യ, വ്യവസായം, ഇലക്ട്രോണിക്സ് & ഐടി സഹമന്ത്രി ജിതിൻ പ്രസാദ, വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയ നിരവധിപേർ പങ്കെടുത്തു.

തുടർച്ചയായി രണ്ടാം വർഷവും ഈ അംഗീകാരം സ്വന്തമാക്കിയത് ഗുണമേന്മ, നവീകരണം, പ്രവർത്തന മികവ് എന്നിവയിൽ BEML പുലർത്തുന്ന ഉറച്ച പ്രതിബദ്ധതയ്ക്ക് തെളിവാണ്.

പ്രതിരോധം, റെയിൽ, Aerospace, ഖനി & നിർമാണ മേഖലകളിലുടനീളം ലോകോത്തര നിലവാരം പുലർത്തുന്നതിനോടൊപ്പം, ഇന്ത്യയുടെ വളർച്ചാ യാത്രയിൽ വിശ്വാസ്യതയുള്ള പങ്കാളിയായി BEML തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.