‘മതിയായി’…! ഇസ്ലാം മതം ഉപേക്ഷിക്കാൻ ഒരുങ്ങി പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ

Pahalgam Terror Attack:പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

മതിയായി...! ഇസ്ലാം മതം ഉപേക്ഷിക്കാൻ ഒരുങ്ങി പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റ അദ്ധ്യാപകൻ

Bengal Teacher

Updated On: 

26 Apr 2025 | 04:49 PM

കൊൽക്കത്ത : ജമ്മു പ​ഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാം മതം ഉപേക്ഷിക്കാൻ ഒരുങ്ങി പശ്ചിമ ബംഗാളിൽ നിന്നുള്ള അധ്യാപകൻ. പ​ഹൽ​ഗാം ഭീകരാക്രമണത്തിൽ അധ്യാപകൻ സാബിർ ഹുസൈനും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബദുരിയയിലെ നിർമാൺ ആദർശ് വിദ്യാപീഠത്തിലെ സോഷ്യൽ സോഷ്യൽ സെയ്ൻസ് അധ്യാപകനാണ് സാബിർ. പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ മതപരമായ ബന്ധം ഉപേക്ഷിക്കാനായി കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സാബിർ ഹുസൈൻ. താൻ ഒരു മതത്തെയും അനാദരവ് കാണിക്കുന്നതല്ലെന്നും തന്റെ വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇനി ഇത് അംഗീകരിക്കാൻ കഴിയില്ല. ഒരു മതത്തിന്റെ പേരിലും അറിയപ്പെടേണ്ടെന്നും ഒരു മനുഷ്യനായി അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്, എന്നാൽ പഹൽഗാമിൽ മതം ചോദിച്ച് ആളുകളെ കൊന്ന രീതി തന്നെ ഞെട്ടിപ്പിച്ചുവെന്നും. ഒരു അധ്യാപകൻ എന്ന നിലയിൽ, ഈ സംഭവത്തിൽ തനിക്ക് വളരെ ലജ്ജ തോന്നുന്നു. ഒരു അധ്യാപകൻ എന്ന നിലയിലും സെൻസിറ്റീവ് ആയ ഒരു പൗരൻ എന്ന നിലയിലുമാണ് മതം ഉപേക്ഷിക്കുന്നുവെന്ന ഈ കടുത്ത തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Also Read:മദ്യപിച്ച് വന്ന് അമ്മയെ മർദ്ദിച്ചു; പിതാവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന് 15കാരി

തീവ്രവാദികൾക്ക് മതമില്ലെന്നാണ് പറയുന്നത് എന്നാൽ ഇപ്പോൾ തീവ്രവാദികൾക്ക് പോലും മതപരമായ അജണ്ടകളുണ്ടെന്ന് ഈ സംഭവം വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഒരാൾ എന്തിനാണ് അയാളുടെ മതത്തിന്റെ പേരിൽ കൊല്ലപ്പെടുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇക്കാലത്ത് എല്ലാം മതത്തെ ചുറ്റിപ്പറ്റിയാണ് നടക്കുന്നതെന്നും താൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകം അങ്ങനെയല്ലെന്നും ഹുസൈൻ പറഞ്ഞു.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ