Bengaluru Double Line: താമസമില്ല ഒട്ടുമില്ല! ബെംഗളൂരുവിലേക്ക് രണ്ടുവരി റെയില്‍വേ ലൈനായി

Baiyappanahalli Hosur Double Railway Line: ബയ്യപ്പനഹള്ളി മുതല്‍ ഹൊസൂര്‍ വരെ നിലവില്‍ ഒറ്റപ്പാതയായതിനാല്‍ ഹീലാലികെ അല്ലെങ്കില്‍ ആനേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഏകദേശ 20 മുതല്‍ 40 മിനിറ്റ് വരെ ട്രെയിനുകള്‍ക്ക് കാത്തിരിക്കേണ്ടതായി വരും.

Bengaluru Double Line: താമസമില്ല ഒട്ടുമില്ല! ബെംഗളൂരുവിലേക്ക് രണ്ടുവരി റെയില്‍വേ ലൈനായി

പ്രതീകാത്മക ചിത്രം

Published: 

10 Mar 2026 | 11:35 AM

ബെംഗളൂരു: ബയ്യപ്പനഹള്ളി മുതല്‍ ഹൊസൂര്‍ വരെ നീളുന്ന രണ്ടുവരി റെയില്‍പാതയുടെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 48 കിലോമീറ്റര്‍ ദൂരത്തിലാണ് പാതയൊരുങ്ങുന്നത്. ഇലക്ട്രോണിക് സിറ്റി, സര്‍ജാപൂര്‍ റോഡ്, ഒആര്‍ആര്‍ എന്നിവയുമായി ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്. അതിനാല്‍ തന്നെ ബെംഗളൂരുവിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

എന്നാല്‍ പ്രതിസന്ധിയുണ്ട്

ബയ്യപ്പനഹള്ളി മുതല്‍ ഹൊസൂര്‍ വരെ നിലവില്‍ ഒറ്റപ്പാതയായതിനാല്‍ ഹീലാലികെ അല്ലെങ്കില്‍ ആനേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഏകദേശ 20 മുതല്‍ 40 മിനിറ്റ് വരെ ട്രെയിനുകള്‍ക്ക് കാത്തിരിക്കേണ്ടതായി വരുന്നു. ഒരു ട്രെയിന്‍ കടന്നുപോയതിന് ശേഷം മാത്രമേ അടുത്തതിന് പോകാന്‍ സാധിക്കൂവെന്നതാണ് കാരണം.

എന്നാല്‍ ഈ പാതയുടെ നിര്‍മാണം ഏതാണ്ട് 86 ശതമാനത്തോളം പൂര്‍ത്തിയായതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷന്‍ അറിയിച്ചു. നിലവില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനും ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇത് സഹായിക്കും.

കെ റൈഡും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായാണ് നിര്‍മാണ ജോലികള്‍ നടത്തുന്നത്. ഈ പാതയിലെ ശേഷിക്കുന്ന ജോലികള്‍ 2027 ഫെബ്രുവരിയോടെ പൂര്‍ത്തികരിക്കുമെന്ന് അധികൃതര്‍ പറയുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കം മുതല്‍ പാതയില്‍ സര്‍വീസ് പൂര്‍ണതോതില്‍ നടക്കും. നിലവില്‍ 14 കിലോമീറ്റര്‍ ട്രെയിന്‍ സര്‍വീസിനായി തുറന്നുകൊടുത്തിട്ടുണ്ട്.

Also Read: Bengaluru Bullet Train: ബെംഗളൂരു യാത്ര ഒന്നരമണിക്കൂറില്‍; എത്തുന്നത് ജാപ്പനീസ് ട്രെയിന്‍

റെയില്‍വേ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് റെയില്‍വേ സ്റ്റേഷനും ലൈനുകളും 600 മീറ്റര്‍ ഉയരമുള്ള രണ്ട് ഹൈ ലെവല്‍ പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചിട്ടുണ്ട്. ഇരിപ്പിട ബെഞ്ചുകള്‍, കുടിവെള്ള സൗകര്യങ്ങള്‍, സബ്വേ, കോണ്‍ക്രീറ്റ് അപ്രോച്ച് റോഡ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ