Bengaluru: ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു; റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾ മുന്നിൽ

Bengaluru Traffic: ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബെംഗളൂരു. പൂനെയും പട്ടികയിലെ ആദ്യ പത്തിലുണ്ട്.

Bengaluru: ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു; റാങ്കിംഗിൽ ഇന്ത്യൻ നഗരങ്ങൾ മുന്നിൽ

ബെംഗളൂരു

Published: 

23 Jan 2026 | 03:20 PM

ലോകത്തിലെ ഏറ്റവും ട്രാഫിക് ബ്ലോക്കുള്ള രണ്ടാമത്തെ നഗരമായി ബെംഗളൂരു. നെതർലൻഡ്സ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനി ടോംടോം പുറത്തുവിട്ട 2025 ഗ്ലോബൽ മൊബിലിറ്റി ഡേറ്റ പ്രകാരമാണ് ബെംഗളൂരു ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച രണ്ടാമത്തെ നഗരമായത്.

2025ൽ ലോകത്തിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ നഗരമായിരുന്നു ബെംഗളൂരു. വെറും 16.6 കിലോമീറ്ററായിരുന്നു ബെംഗളൂരുവിലെ ശരാശരി വേഗത. നഗരത്തിൽ 4.2 കിലോമീറ്റർ യാത്ര ചെയ്യാൻ ശരാശരി എടുക്കുന്ന സമയം ഏതാണ് 15 മിനിട്ടാണ്. ബെംഗളൂരുവിലെ യാത്രക്കാർ ഒരു വർഷത്തിൽ 168 മണിക്കൂറാണ് ട്രാഫിക് ബ്ലോക്കിൽ പെടുന്നത്. അതായത്, ഏഴ് ദിവസവും 40 മിനിട്ടും. 2024 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്ഥിതി വളരെ മോശമായിരുന്നു. 2024ൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 34 മിനിട്ടും 10 സെക്കൻഡുമാണ് വേണ്ടിയിരുന്നത്. 2025ൽ ഇത് 36 മിനിട്ടും 9 സെക്കൻഡുമായി ഉയർന്നു.

Also Read: Republic Day Parade 2026 : റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിലെ ധീരതയുടെ പ്രകടനം; എവിടെ, എപ്പോൾ ലൈവായി കാണാം?

മെക്സിക്കോ ആണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിലെ പൂനെ ലോകവ്യാപകമായി അഞ്ചാം സ്ഥാനത്തുണ്ട്. പൂനെ ആണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യൻ നഗരം. ഏഷ്യൻ നഗരങ്ങളെടുത്താൽ ബെംഗളൂരു, പൂനെ എന്നീ നഗരങ്ങൾക്കൊപ്പം മുംബൈ, ന്യൂ ഡൽഹി, കൊൽക്കത്ത, ജയ്പൂർ എന്നീ നഗരങ്ങളും ആദ്യ പത്തിലുണ്ട്. ചെന്നൈ 11ആം സ്ഥാനത്തും ഹൈദരാബാദ് 15ആം സ്ഥാനത്തുമാണ്.

Related Stories
Vande Bharat Express: വന്ദേഭാരതിൽ നാല് അധിക കോച്ചുകൾ; 278 പേർക്ക് കൂടി യാത്ര ചെയ്യാനാവുമെന്ന് അധികൃതർ
Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ​ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം
Railway Loco Pilots Salary: ട്രെയിൻ ഡ്രൈവർമാരുടെ ശമ്പളം എത്രയെന്ന് അറിയാമോ? ലോക്കോ പൈലറ്റാകാൻ ചെയ്യേണ്ടത്
Republic Day Parade 2026 : റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിലെ ധീരതയുടെ പ്രകടനം; എവിടെ, എപ്പോൾ ലൈവായി കാണാം?
Viral Video: ‘അമ്മയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, അവ‍ർ എന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്’; യുവതിയുടെ വീഡിയോ വൈറൽ
സാധാരണക്കാരന്റെ വന്ദേഭാരത് ഇനി കേരളത്തിലും; അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക്‌ പച്ചക്കൊടി വീശി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌