AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Theft: 18 കോടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന് ദമ്പതികള്‍; വലവിരിച്ച് പോലീസ്

Bengaluru 18 Crore Gold Robbery: ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. നേപ്പാള്‍ സ്വദേശികളായ ദിനേശ്, കമല എന്നിവര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. പ്രതികളായ ദമ്പതികള്‍ സമാനമായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Gold Theft: 18 കോടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന് ദമ്പതികള്‍; വലവിരിച്ച് പോലീസ്
പ്രതീകാത്മക ചിത്രം Image Credit source: David Talukdar/NurPhoto via Getty Images
Shiji M K
Shiji M K | Updated On: 03 Feb 2026 | 07:29 AM

ബെംഗളൂരു: 18 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ദമ്പതികള്‍. ബെംഗളൂരു കെംപാപുര റോഡിലെ യമലൂരിലെ ബില്‍ഡര്‍ എംആര്‍ ശിവകുമാറിന്റെ വീട്ടില്‍ നിന്നാണ് 18 കോടി വിലമതിക്കുന്ന സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ മോഷണം പോയത്. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ദമ്പതികളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇവരെ പിടികൂടാനായി ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു.

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. നേപ്പാള്‍ സ്വദേശികളായ ദിനേശ്, കമല എന്നിവര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. പ്രതികളായ ദമ്പതികള്‍ സമാനമായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ, നേപ്പാള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നത്. വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല.

2025ല്‍ സമാനമായ കേസില്‍ ദിനേശും കമലയും ഉള്‍പ്പെട്ടിരുന്നു. പൂനെയിലെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും 16 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമാണ് അന്ന് ഇവര്‍ കവര്‍ന്നത്. പിന്നാലെ ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.

Also Read: Bengaluru Airport: ബാഗ് തുറന്ന് 790 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; ബെംഗളൂരു വിമാനത്താവളത്തിനെതിരെ പരാതി

ഇവര്‍ക്ക് മുന്നെ ശിവകുമാറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത് നേപ്പാള്‍ സ്വദേശികള്‍ തന്നെയായ മായ, വികാസ് എന്നീ ദമ്പതികളാണ്. ഏഴ് മാസത്തോളം ഇവര്‍ ഇവിടെ ജോലി ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ദിനേശിനെയും കമലയെയും തങ്ങളുടെ ജോലി ഏല്‍പ്പിച്ച് പോകുകയായിരുന്നു എന്നാണ് വിവരം. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Follow Us