Bengaluru Weather: ചൂടില്‍ പൊറുതിമുട്ടി ബെംഗളൂരുകാര്‍; വായു ഗുണനിലവാരം വളരെ മോശം

Record Heat in Bengaluru Residents Suffer as Air Quality Turns Poor: ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസാണ്. റായ്ച്ചൂര്‍ ജില്ലയില്‍ 40 ഡിഗ്രി വരെയും ചൂടെത്തി. കനത്ത ചൂട് കുടിവെള്ളക്ഷാമത്തിനും വഴിയൊരുക്കുന്നു.

Bengaluru Weather: ചൂടില്‍ പൊറുതിമുട്ടി ബെംഗളൂരുകാര്‍; വായു ഗുണനിലവാരം വളരെ മോശം

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 06:56 PM

കര്‍ണാടകയിലെ താപനില 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിക്കുകയാണ്. ഇതേതുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്ത ചൂട് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനാല്‍ പകല്‍ 10 മണി മുതല്‍ 4 മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദേശം. താപനില ഇനിയും ഉയരുമെന്ന സൂചനയും വകുപ്പ് നല്‍കുന്നു.

ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസാണ്. റായ്ച്ചൂര്‍ ജില്ലയില്‍ 40 ഡിഗ്രി വരെയും ചൂടെത്തി. കനത്ത ചൂട് കുടിവെള്ളക്ഷാമത്തിനും വഴിയൊരുക്കുന്നു.

മഴയ്ക്കും സാധ്യത

താപനില കുത്തനെ ഉയരുന്നതിനിടെ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വരും ദിവസങ്ങളില്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്‌തേക്കാം. ഏപ്രില്‍ 20 മുതല്‍ തീരദേശ, മലനാട്, വടക്കന്‍ കര്‍ണാടക ജില്ലകളിലാണ് മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം.

കടലിന് മുകളിലുള്ള വായുമര്‍ദം വര്‍ധിച്ചതാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് ഇതേ കാലാവസ്ഥയായിരിക്കും. കുടക്, ഹാസന്‍, ചിക്കമംഗളൂരു, ശിവമോഗ എന്നിവ ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ പെട്ടെന്ന് കാലാവസ്ഥ വ്യതിയാനം ഉണ്ടാകും. ബെലഗാവി, ധാര്‍വാഡ്, ബാഗല്‍കോട്ട്, വിജയപുര, ഹാവേരി തുടങ്ങിയ വടക്കന്‍ ഉള്‍നാടന്‍ ജില്ലകളില്‍ അടുത്ത മൂന്ന് മുതല്‍ നാല് ദിവസങ്ങളില്‍ മഴയുണ്ടാകാനിടയുണ്ട്.

ഇനിയും ചൂട് ഉയരും

നഗരത്തിലെ താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ബെംഗളൂരുവിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിദിനം കടുത്ത താപനില രേഖപ്പെടുത്തുന്നു. പരമാവധി താപനില 2.1 മുതല്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്.

Also Read: Mumbai Weather: മുംബൈയില്‍ മഴയെത്തുന്നു; കുടയെടുക്കാതെ പുറത്തുപോകല്ലേ

ആലിപ്പഴവും വീഴും

ബാഗല്‍കോട്ട്, ബെലഗാവി, കലബുറഗി, വിജയപുര തുടങ്ങിയ പ്രദേശങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. അതിനാല്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

വായു ഗുണനിലവാരം താഴോട്ട്

ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസവും താഴോട്ട് പതിക്കുകയാണ്. നഗരത്തിലെ വായു ഗുണനിലാവരം അനാരോഗ്യകരമായി തുടരുന്നു. എന്നാല്‍ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഗുരുതരമായ അപകടക സൂചനകള്‍ ഇല്ല, എന്നാല്‍ രോഗങ്ങള്‍ വരുത്തുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് നിലവില്‍.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ