AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Family Death: ഭർത്താവിന്റെയും രണ്ട് മക്കളുടെയും മരണം; ബം​ഗളൂരുവിൽ വീട്ടമ്മ അറസ്റ്റിൽ

Bengaluru Hoskote Family Death: ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിൽ ഭാര്യ മഞ്ജുള മാത്രമാണ് രക്ഷപ്പെട്ടത്. ഇവരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം.

Bengaluru Family Death: ഭർത്താവിന്റെയും രണ്ട് മക്കളുടെയും മരണം; ബം​ഗളൂരുവിൽ വീട്ടമ്മ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 15 Sep 2025 07:30 AM

ബംഗളൂരു: ഹൊസ്ക്കോട്ടെയിൽ അച്ഛൻ്റെയും രണ്ട് മക്കളുടെയും മരണത്തിൽ വീട്ടമ്മ അറസ്റ്റിൽ. വീട്ടമ്മയ്ക്കെതിരെ കൊലപാതകത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൊണകനഹള്ളി സ്വദേശി ശിവു (32), മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്.

ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിൽ ഭാര്യ മഞ്ജുള മാത്രമാണ് രക്ഷപ്പെട്ടത്. ഇവരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

‌ഏതാനും വർഷം മുൻപ് ശിവുവിന് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. ഇതേതുടർന്ന് പിന്നീട് ജോലിക്ക് സ്ഥിരമായി പോകാൻ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം.

ജിമ്മിലെ പ്രോട്ടീൻ പൗഡർ കഴിച്ച് സ്കിൻ അലർജി; 18-കാരൻ ആത്മഹത്യ ചെയ്തു

ജിമ്മിലെ പ്രോട്ടീൻ പൗഡർ കഴിച്ച് സ്കിൻ അലർജിയുണ്ടായ മാനസിക വിഷമത്തിൽ 18-കാരൻ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ നീല​ഗിരിയിലാണ് സംഭവം. ജില്ലയിലെ എഐഎഡിഎംകെ കൗൺസിലർ ഗുരുമൂർത്തിയുടെ മകൻ രാജേഷ് ഖന്ന (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജിമ്മിൽ നിന്ന് ലഭിച്ച പ്രോട്ടീൻ പൗഡർ കഴിച്ചതിനെത്തുടർന്ന് രാജേഷിന് ഗുരുതരമായ അലർജി പിടിപെടുകയായിരുന്നു.

ഓഗസ്റ്റ് 31-നാണ് രാജേഷ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജേഷ് കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സെപ്റ്റംബർ 13-നാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. ഇതുസംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.