Bengaluru: ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ… ഇവിടങ്ങളില്‍ ഇനി പേ ആന്‍ഡ് പാര്‍ക്ക് ഓണ്‍ലി

Bengaluru Pay and Park System: ബെംഗളൂരു സെന്‍ട്രല്‍ സിറ്റി കോര്‍പ്പറേഷന്‍ 23 റോഡുകളില്‍ മൂന്ന് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയോഗിക്കുന്നതിനായാണ് ടെന്‍ഡര്‍.

Bengaluru: ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ... ഇവിടങ്ങളില്‍ ഇനി പേ ആന്‍ഡ് പാര്‍ക്ക് ഓണ്‍ലി

പ്രതീകാത്മക ചിത്രം

Updated On: 

10 Jan 2026 | 05:39 PM

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ). 23 സിബിസി റോഡുകള്‍ പേ ആന്‍ഡ് പാര്‍ക്ക് പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നതിന് ശേഷമാണ് ഇപ്പോള്‍ നഗരത്തിലെ കൂടുതല്‍ റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ബെംഗളൂരു സെന്‍ട്രല്‍ സിറ്റി കോര്‍പ്പറേഷന്‍ 23 റോഡുകളില്‍ മൂന്ന് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാരെ നിയോഗിക്കുന്നതിനായാണ് ടെന്‍ഡര്‍. കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, കോംബ്രിഡ്ജ് റോഡ്, വുഡ് സ്ട്രീറ്റ്, കാസില്‍ സ്ട്രീറ്റ്, മഗ്രത്ത് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ക്രസന്റ് റോഡ്, ബ്രിഗേഡ് റോഡ്, സാംപിജ് റോഡ് തുടങ്ങിവയും പേ ആന്‍ഡ് പാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള റോഡുകളില്‍ ഉള്‍പ്പെടുന്നു.

ബെംഗളൂരുവിന് പുറമെ മറ്റ് കോര്‍പ്പറേഷനുകളിലും ഇതേരീതി പിന്തുടരുമെന്ന് ജിബിഎ ചീഫ് കമ്മീഷണര്‍ എം മഹേശ്വര റാവു പറഞ്ഞു. സെന്‍ട്രല്‍ സിറ്റി കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ടെന്‍ഡറുകള്‍ക്കുള്ള ബിഡുകള്‍ തുറന്നു. അവയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് കോര്‍പ്പറേഷനുകള്‍ ടെന്‍ഡറുകള്‍ കണ്ടെത്തി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Bengaluru Metro: ബെംഗളൂരു മെട്രോ തിരക്ക് കുറയും, എട്ടാമത്തെ ട്രെയിൻ അപ്ഡേറ്റ് ഇതാ

റോഡരികിലെ പാര്‍ക്കിങ് കാര്യക്ഷമമാക്കുകയും അതുവഴി കോര്‍പ്പറേഷന് വരുമാനം ഉണ്ടാക്കുകയുമാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. പാര്‍ക്കിങ് സ്ലോട്ടുകള്‍ വെര്‍ച്വലായി അടയാളപ്പെടുത്താനും ജിബിഎ ലക്ഷ്യമിടുന്നുണ്ട്.

സ്ലോട്ടുകള്‍ വെര്‍ച്വലായി അടയാളപ്പെടുത്തുകയാണെങ്കില്‍, ആളുകള്‍ക്ക് മൊബൈല്‍ ആപ്പ് വഴി അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി പാര്‍ക്കിങ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. ഇത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും, റാവു പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ