Bengaluru Hindi Row: ഹിന്ദിയിൽ സംസാരിച്ചാലെ ജീവിക്കാൻ പറ്റൂ..: ബംഗളുരുവിൽ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ യുവാവ് കന്നഡയിൽ മാപ്പ് പറഞ്ഞു

Bengaluru Hindi Language Row: സംഭവം ഏറെ ചർച്ചയായതോടെയാണ് യുവാവ് ഇപ്പോൾ കന്നഡയിൽ മാപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാപ്പ് പറഞ്ഞ യുവാവ് കന്നഡ സ്വദേശിയായിരുന്നില്ല. എന്നാൽ തനിക്ക് ഉപജീവനമാർഗത്തിന് വഴിയൊരുക്കിയ നഗരത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് കന്നഡയിൽ ക്ഷമാപണം നടത്തിയത്.

Bengaluru Hindi Row: ഹിന്ദിയിൽ സംസാരിച്ചാലെ ജീവിക്കാൻ പറ്റൂ..: ബംഗളുരുവിൽ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ യുവാവ് കന്നഡയിൽ മാപ്പ് പറഞ്ഞു

ഡ്രൈവറിനോട് ആക്രോശിക്കുന്ന യുവാവ്

Updated On: 

21 Apr 2025 | 03:10 PM

ബെംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഓട്ടോ റിക്ഷ ഡ്രൈവറിനോട് ഹിന്ദിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട യുവാവ് ഒടുവിൽ കന്നഡയിൽ മാപ്പുമായി രം​ഗത്ത്. കഴിഞ്ഞ ദിവസമാണ് ഭാഷാ വിവാദത്തിന് തിരികൊളുത്തികൊണ്ട് യുവാവ് ഡ്രൈവറിനോട് ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നത്. ബം​ഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കണമെന്നായിരുന്നു യുവാവിൻ്റെ ആവശ്യം. ഇക്കാര്യം പറഞ്ഞുകൊണ്ട് ഓട്ടോ ഡ്രൈവറിനോട് തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

സംഭവം ഏറെ ചർച്ചയായതോടെയാണ് യുവാവ് ഇപ്പോൾ കന്നഡയിൽ മാപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാപ്പ് പറഞ്ഞ യുവാവ് കന്നഡ സ്വദേശിയായിരുന്നില്ല. എന്നാൽ തനിക്ക് ഉപജീവനമാർഗത്തിന് വഴിയൊരുക്കിയ നഗരത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് കന്നഡയിൽ ക്ഷമാപണം നടത്തിയത്.

‘എല്ലാ കന്നഡിഗരോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി ഞാൻ ബംഗളൂരുവിലാണ് താമസിക്കുന്നത്, ഈ നഗരത്തോട് എനിക്ക് വലിയ ബന്ധമുണ്ട്. ഈ ന​ഗരമാണ് എനിക്ക് ഉപജീവനമാർഗം നൽകുന്നത്. ഞാൻ അതിനെ ബഹുമാനിക്കുന്നു. ഈ നഗരത്തിൽ നിന്നുകൊണ്ടാണ് ഞാൻ സമ്പാദിക്കുന്നത്. എനിക്ക് ഈ നഗരം വളരെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഹിന്ദി ഭാഷക്ക് വേണ്ടി തർക്കിച്ചത് ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുകയാണ്’ – എന്നാണ് യുവാവ് വീഡിയോയിലൂടെ പറഞ്ഞത്.

എന്നാൽ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സമ്മിശ്ര രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ചിലർ യുവാവിൻറെ ക്ഷമാപണം അംഗീകരിച്ചപ്പോൾ മറ്റ് ചിലർ വിമർശിക്കുകയാണ് ചെയ്യുന്നത്. ‘മാപ്പ് പറഞ്ഞ സ്ഥിതിക്ക് അവനെ വെറുതെ വിടൂ സുഹൃത്തുക്കളെ, അവൻ ഒരു തെറ്റ് ചെയ്തു, അത് അവന് മനസ്സിലാക്കി ക്ഷമാപണം നടത്തി’ – എന്നാണ് കമൻ്റിൽ ഒരാൾ പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ