ബെംഗളൂരുവില്‍ സ്വിഗ്ഗി ഉണ്ടാകില്ല; ബഹിഷ്‌കരണം ഓഗസ്റ്റ് മുതല്‍, മുന്നറിയിപ്പ്‌

Bengaluru Swiggy Service May Stop From August 15, Hotel Owners Warn: ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടതിനാല്‍, ബെംഗളൂരുവിലെ അസോസിയേഷന് കീഴില്‍ വരുന്ന എല്ലാ ഹോട്ടലുകളും ഓഗസ്റ്റ് 15 മുതല്‍ സ്വിഗ്ഗിയുമായുള്ള എല്ലാ ബിസിനസുകളും നിര്‍ത്തിവെക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി, അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ബെംഗളൂരുവില്‍ സ്വിഗ്ഗി ഉണ്ടാകില്ല; ബഹിഷ്‌കരണം ഓഗസ്റ്റ് മുതല്‍, മുന്നറിയിപ്പ്‌

പ്രതീകാത്മക ചിത്രം

Published: 

30 Jul 2026 | 12:01 PM

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായുള്ള സഹകരണം നിര്‍ത്തിവെക്കാനൊരുങ്ങി ബെംഗളൂരുവിലെ ഹോട്ടലുകള്‍. ദീര്‍ഘകാലമായി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെടുകയാണെങ്കില്‍ ഓഗസ്റ്റ് മുതല്‍ സ്വിഗ്ഗിയുമായുള്ള ബിസിനസ് നിര്‍ത്തിവെക്കുമെന്നാണ് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ (ബിഎച്ച്എ) അറിയിച്ചിരിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വിഗ്ഗിക്ക് അവസാന അവസരം നല്‍കിയതായി അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.

പേയ്‌മെന്റ് സുതാര്യത, അനധികൃത കിഴിവുകള്‍, പരസ്യ നിരക്കുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് ബഹിഷ്‌കരണത്തിന് കാരണം. സ്വിഗ്ഗി തന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതല്‍ എല്ലാ അനുബന്ധ സ്ഥാപനങ്ങളും പ്ലാറ്റ്‌ഫോമുമായുള്ള ബിസിനസ് അവസാനിപ്പിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടതിനാല്‍, ബെംഗളൂരുവിലെ അസോസിയേഷന് കീഴില്‍ വരുന്ന എല്ലാ ഹോട്ടലുകളും ഓഗസ്റ്റ് 15 മുതല്‍ സ്വിഗ്ഗിയുമായുള്ള എല്ലാ ബിസിനസുകളും നിര്‍ത്തിവെക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി, അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഹോട്ടല്‍ ഉടമകളില്‍ നിന്ന് രേഖാമൂലമോ അല്ലെങ്കില്‍ ഡിജിറ്റലായോ സമ്മതം വാങ്ങിക്കാതെയാണ് സിപിസി, സിപിഎ അല്ലെങ്കില്‍ പ്രമോട്ട് ചെയ്ത പരസ്യ, പ്രമോഷണല്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ സ്വിഗ്ഗി തീരുമാനിച്ചതെന്ന് അസോസിയേഷന്‍ ആരോപിച്ചു. അധിക നിരക്കുകളൊന്നുമില്ലാതെ പരസ്യങ്ങള്‍ക്ക് ഒറ്റ ക്ലിക്കില്‍ ഒഴിവാക്കല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

പെയ്‌മെന്റെ സ്റ്റേറ്റ്‌മെന്റുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും കമ്മീഷന്‍, ജിഎസ്ടി, സിപിസി പരസ്യങ്ങള്‍, ഓഫറുകള്‍, പ്രമോഷണല്‍ ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ചാര്‍ജുകളും പ്രത്യേകം വെളിത്തണമെന്നും സ്വഗ്ഗിയോട് സംഘടന പറഞ്ഞു. സര്‍ക്കാരിലേക്ക് പണമടയ്ക്കുന്നതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുന്ന ജിഎസ്ടി തുകയ്ക്ക് സേവന നിരക്കുകള്‍ ഈടാക്കുന്നതിനെയും അസോസിയേഷന്‍ വിമര്‍ശിച്ചു.

Also Read: Bengaluru Special Train: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍

അനാവശ്യമായ കിഴിവുകളും അക്കൗണ്ടിങ് സിസ്റ്റത്തിലെ പൊരുത്തക്കേടുകളും കാരണം, ഹോട്ടല്‍ ഉടമകള്‍ക്കും ബില്‍ ചെയ്ത ഓര്‍ഡര്‍ മൂല്യത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമേ തങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂവെന്നും അത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നുവെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

പെയ്‌മെന്റ്, പേഔട്ട് സംവിധാനം ശരിയായ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പ്രധാന പ്രശ്‌നമെന്നും ഭാരവാഹികള്‍ പറയുന്നു. സ്വിഗ്ഗിയില്‍ ഒരുപാട് കഴിവുകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സ്വിഗ്ഗിയുടെ സേവന നിരക്കിനെ അസോസിയേഷന്‍ എതിര്‍ക്കുന്നില്ലെന്നും അധിക കിഴിവുകളെയാണ് എതിര്‍ക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

സേവന നിരക്ക് എന്ത് തന്നെ ആയാലും, അവര്‍ക്ക് അത് സ്വീകരിക്കാം. എന്നാല്‍ അതിനുപുറമെ അവര്‍ അധിക സേവന നിരക്കുകള്‍, പേഔട്ട് ചാര്‍ജുകള്‍, പരസ്യ ചാര്‍ജുകള്‍ മാപ്പ്-അപ്പ് ചാര്‍ജുകള്‍, മറ്റ് വിവിധ ചാര്‍ജുകള്‍ തുടങ്ങിയവ തങ്ങളുടെ അനുമതിയില്ലാതെ ചുമത്തുകയും കുറയ്ക്കുകയുമെല്ലാം ചെയ്യുന്നു. ചിലയവസരങ്ങളില്‍ ഒരു ലക്ഷം രൂപയുടെ ഓര്‍ഡറുകള്‍ക്ക് റസ്‌റ്റോറന്റുകള്‍ക്ക് 40,000 മുതല്‍ 50,000 രൂപ വരെ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അസോസിയേഷന്‍ പറഞ്ഞു.

English Summary

Hotel owners in Bengaluru have warned that Swiggy services could be affected from August 15 as part of a planned protest. If the action goes ahead, customers may face disruptions in online food delivery across the city. The protest is linked to ongoing concerns raised by the hotel owners’ association.

Follow Us
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി