Bengaluru Metro: ബെംഗളൂരുവില്‍ മെട്രോ യാത്ര ഇനി കൂടുതല്‍ എളുപ്പം; കൗണ്ടറുകളില്‍ ക്യൂ നില്‍ക്കേണ്ട, രൂപയും ലാഭിക്കാം
Bengaluru Namma Metro Introduces QR Based Unlimited Passes: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മൊബൈൽ ക്യുആര്‍ അധിഷ്ഠിത യാത്രാ പാസുകൾ അവതരിപ്പിച്ചു. ഒരു ദിവസം, മൂന്ന് ദിവസം, അഞ്ച് ദിവസം എന്നിങ്ങനെയുള്ള കാലയളവിലേക്കുള്ള പരിധിയില്ലാത്ത യാത്രയ്ക്കായാണ് പാസ്.
ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) മൊബൈൽ ക്യുആര്‍ അധിഷ്ഠിത യാത്രാ പാസുകൾ അവതരിപ്പിച്ചു. ഒരു ദിവസം, മൂന്ന് ദിവസം, അഞ്ച് ദിവസം എന്നിങ്ങനെയുള്ള കാലയളവിലേക്കുള്ള പരിധിയില്ലാത്ത യാത്രയ്ക്കായാണ് പാസ് പുറത്തിറക്കിയത്. ജനുവരി 15 മുതല്‍ പ്രാബല്യത്തിലാകും. ഇത്തരത്തിലുള്ള അൺലിമിറ്റഡ് പാസുകൾ ഇതുവരെ സ്മാർട്ട് കാർഡുകളിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഇതിനായി 50 രൂപ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണമായിരുന്നു.
എന്നാൽ ക്യുആർ പാസുകൾ മൊബൈൽ ഫോണുകളിൽ ഡിജിറ്റലായി നൽകുന്നതിനാൽ യാത്രക്കാർക്ക് ഇനി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ യാത്ര ആസ്വദിക്കാൻ കഴിയും. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യുആർ അധിഷ്ഠിത പാസുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഈ പാസുകൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് തന്നെ 50 രൂപ ഡെപ്പോസിറ്റ് നല്‍കേണ്ടി വരില്ല. നമ്മ മെട്രോ ഒഫീഷ്യൽ ആപ്പ് വഴി ഇവ ലഭ്യമാകും. മറ്റ് മൊബൈൽ ആപ്ലിക്കേഷനുകളിൽ, ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് ബിഎംആർസിഎൽ വ്യക്തമാക്കി.
യാത്രക്കാർക്ക് മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യുആർ കോഡ് ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എഎഫ്‌സി) ഗേറ്റുകളിൽ സ്കാൻ ചെയ്ത് പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കും.
ഒരു ദിവസത്തെ അണ്‍ലിമിറ്റഡ് ട്രാവലിന് 250 രൂപയാണ് മൊബൈല്‍ ക്യുആര്‍ നിരക്ക്. സ്മാര്‍ട്ട് കാര്‍ഡില്‍ 50 രൂപ ഡെപ്പോസിറ്റ് അടക്കം 300 രൂപ കൊടുക്കേണ്ടി വരുമായിരുന്നു. മൂന്ന് ദിവസത്തെ അണ്‍ലിമിറ്റഡ് ട്രാവലിന് 550 രൂപയാണ് നിരക്ക്. സ്മാര്‍ട്ട് കാര്‍ഡില്‍ 600 രൂപയായിരുന്നു കൊടുക്കേണ്ടിയിരുന്നത്. അഞ്ച് ദിവസത്തെ അണ്‍ലിമിറ്റഡ് യാത്രയ്ക്ക് മൊബൈല്‍ ക്യആര്‍ നിരക്ക് 850 രൂപയാണ് (സ്മാര്‍ഡ് കാര്‍ഡ് പ്രൈസ് 900 രൂപ).
ದಿನಾಂಕ 15ನೇ ಜನವರಿ 2026 ರಿಂದ ಬಿ.ಎಂ.ಆರ್.ಸಿ.ಎಲ್ ಮೊಬೈಲ್ ಕ್ಯೂಆರ್ (QR) ಆಧಾರಿತ 1, 3 ಮತ್ತು 5 ದಿನಗಳ ಅನಿಯಮಿತ ಪ್ರಯಾಣದ ಪಾಸ್ ಪರಿಚಯ ಹೆಚ್ಚಿನ ವಿವರಗಳಿಗೆ ಮಾಧ್ಯಮ ಪ್ರಕಟಣೆಯನ್ನು ಪರಿಶೀಲಿಸಿ.
BMRCL Launches Mobile QR-based 1-Day, 3-Day & 5-Day Unlimited Travel Passes. pic.twitter.com/76PN4j9u9f
— ನಮ್ಮ ಮೆಟ್ರೋ (@OfficialBMRCL) January 13, 2026