AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper : ഫ്ലഷ് ചെയ്യാൻ അറിയാത്തവർ വന്ദേ ഭാരതിൽ കയറേണ്ട; യാത്രക്കാരുടെ മനോഭാവത്തിനെതിരെ റെയിൽവേ ഉദ്യോഗസ്ഥൻ

Vande Bharat Sleeper official warns passengers: നിയമങ്ങൾ ലംഘിക്കുന്ന വെണ്ടർമാർക്കും ജീവനക്കാർക്കുമെതിരെ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങൾക്കൊപ്പം അത് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തവും വർദ്ധിക്കേണ്ടതുണ്ടെന്നാണ് റെയിൽവേയുടെ നിലപാട്.

Vande Bharat Sleeper : ഫ്ലഷ് ചെയ്യാൻ അറിയാത്തവർ വന്ദേ ഭാരതിൽ കയറേണ്ട; യാത്രക്കാരുടെ മനോഭാവത്തിനെതിരെ റെയിൽവേ ഉദ്യോഗസ്ഥൻ
Vande Bharat ExpressImage Credit source: PTI/Photos
Aswathy Balachandran
Aswathy Balachandran | Updated On: 14 Jan 2026 | 08:35 PM

ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യാത്രക്കാരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെ വിമർശിച്ച് റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ അനന്ത് രൂപനഗുഡി. പൊതുമുതൽ സംരക്ഷിക്കാനും ശുചിമുറികൾ കൃത്യമായി ഉപയോഗിക്കാനും അറിയുന്നവർ മാത്രമേ ഇത്തരം പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യാവൂ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

വിവാദമായ പോസ്റ്റ് പല യാത്രക്കാരും ശുചിമുറികൾ ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യാറില്ലെന്നും സിസ്റ്റം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 80,000-ത്തിലധികം ആളുകൾ കണ്ട ഈ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ട്രെയിനുകളുടെ വേഗതയെക്കാളും സൗകര്യങ്ങളെക്കാളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് യാത്രക്കാരുടെ മനോഭാവമാണ്.

 

വന്ദേ ഭാരത് സ്ലീപ്പർ

 

ജനുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുവാഹത്തി-ഹൗറ റൂട്ടിൽ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. രാജധാനി എക്സ്പ്രസിനേക്കാൾ അല്പം ഉയർന്ന നിരക്കായിരിക്കും വന്ദേ ഭാരത് സ്ലീപ്പറിന്.കൺഫേംഡ് ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. ആർ.എ.സി (RAC), വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഈ ട്രെയിനിൽ ഉണ്ടാകില്ല. നിലവിലുള്ള ട്രെയിനുകളേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.

Also read – ടിക്കറ്റ് എടുക്കേണ്ട… ബുക്ക് ചെയ്യേണ്ട… ഈ ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം

മറ്റ് പ്രീമിയം കോച്ചുകളിൽ പോലും പലപ്പോഴും വെള്ളവും ടിഷ്യുവും ലഭിക്കാറില്ലെന്ന് ചില യാത്രക്കാർ പരാതി ഉന്നയിച്ചു. എന്നാൽ ഇത്തരം പ്രശ്നങ്ങൾ വളരെ അപൂർവ്വമാണെന്നും ശുചിത്വ കാര്യത്തിൽ കർശനമായ പരിശോധനകൾ നടത്തുമെന്നും റെയിൽവേ അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന വെണ്ടർമാർക്കും ജീവനക്കാർക്കുമെതിരെ കനത്ത പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങൾക്കൊപ്പം അത് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തവും വർദ്ധിക്കേണ്ടതുണ്ടെന്നാണ് റെയിൽവേയുടെ നിലപാട്.