Namma Metro: നമ്മ മെട്രോയില്‍ വീണ്ടും ടിക്കറ്റ് നിരക്ക് വര്‍ധന; 126 രൂപയിലേക്ക് ഉയര്‍ത്താന്‍ നീക്കം

Bengaluru Metro Passengers May Pay Up to Rs 126 as Namma Metro Plans Fare Revision: നമ്മ മെട്രോയുടെ ആദ്യ നിരക്ക് നിര്‍ണയ കമ്മിറ്റി (എഫ്എഫ്‌സി) ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിന് ശേഷം, സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതുക്കിയ ഡിപിആറില്‍ പറയുന്ന നിരക്ക് വര്‍ധനവ്. 2002 ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) നിയമപ്രകാരം ടിക്കറ്റ് നിരക്ക് വര്‍ധനവ് വരുത്താവുന്നതാണ്.

Namma Metro: നമ്മ മെട്രോയില്‍ വീണ്ടും ടിക്കറ്റ് നിരക്ക് വര്‍ധന; 126 രൂപയിലേക്ക് ഉയര്‍ത്താന്‍ നീക്കം

നമ്മ മെട്രോ

Published: 

22 Jul 2026 | 07:39 AM

ബെംഗളൂരു: നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത, ഇതിനായുള്ള പഠനങ്ങള്‍ നടത്താനുള്ള നീക്കത്തിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). 2025 ഫെബ്രുവരിയില്‍ ടിക്കറ്റ് നിരക്കില്‍ ശരാശരി 51.55 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എല്ലാ വര്‍ഷവും 5 ശതമാനം വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ വരുത്തുന്നതാണ് ബിഎംആര്‍സിഎലിന്റെ രീതി.

ഘട്ടം മൂന്ന് എയുടെ പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം ഓരോ മൂന്ന് വര്‍ഷത്തിലും യാത്രാ നിരക്കുകള്‍ 12 ശതമാനം വര്‍ധിപ്പിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മ മെട്രോയുടെ ഘട്ടം മൂന്ന് എ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 2033 ആകുമ്പോഴേക്ക് ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കാം. ഏറ്റവും കുറഞ്ഞ നിരക്കായ പത്ത് രൂപയില്‍ നിന്ന് 14 രൂപയിലേക്കും, പരമാവധി നിരക്കായ 90 രൂപയില്‍ നിന്ന് 126 രൂപയിലേക്കും നിരക്കുയര്‍ത്താനാണ് സാധ്യത.

നമ്മ മെട്രോയുടെ ആദ്യ നിരക്ക് നിര്‍ണയ കമ്മിറ്റി (എഫ്എഫ്‌സി) ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിന് ശേഷം, സംവിധാനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പുതുക്കിയ ഡിപിആറില്‍ പറയുന്ന നിരക്ക് വര്‍ധനവ്. 2002 ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) നിയമപ്രകാരം ടിക്കറ്റ് നിരക്ക് വര്‍ധനവ് വരുത്താവുന്നതാണ്.

അതേസമയം, കഴിഞ്ഞ ഫെബ്രുവരിയില്‍ 51.55 ശതമാനം വര്‍ധനവായിരുന്നു ടിക്കറ്റ് നിരക്കില്‍ നമ്മ മെട്രോ വരുത്തിയിരുന്നത്. ഇതോടെ ബെംഗളൂരു മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയ മെട്രോകളില്‍ ഒന്നായും മാറി. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് ഉയര്‍ന്നത്. എന്നാല്‍ നിശ്ചിത ശതമാനം നിരക്ക് വര്‍ധനവിന് ബിഎംആര്‍സിഎലിന് അധികാരമുള്ളത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി.

ബന്നാര്‍ഘട്ട മെട്രോ ഇനിയും വൈകും

നമ്മ മെട്രോ പിങ്ക് ലൈനിന്റെ എലിവേറ്റഡ് സെക്ഷന്‍ നിര്‍മാണം ഇനിയും വൈകും. ഓഗസ്റ്റ് 15ന് മുമ്പ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ഗ്രേറ്റര്‍ ബെംഗളൂരു വികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞത്. എന്നാല്‍ ഓഗസ്റ്റ് അവസാനമോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ ആയിരിക്കും ലൈന്‍ തുറക്കുക എന്ന് നമ്മ മെട്രോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Also Read: Chennai-Bengaluru Bullet Train: 306 കിലോമീറ്ററിന് വെറും 8 സ്‌റ്റേഷനുകള്‍; ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പ്രയോജനമാകില്ലേ?

ലൈനില്‍ സുരക്ഷ പരിശോധന നടത്തുന്നതിന് മുമ്പ് ആവശ്യമായ സിഗ്നലിങ് ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്, ഇതില്‍ നേരിടുന്ന കാലതാമസമാണ് പദ്ധതി വൈകുന്നതിന് കാരണമാകുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ഇടക്കാല സ്പീഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെങ്കിലും, സിഗ്നലിങ് സിസ്റ്റത്തിനായുള്ള ഇന്‍ഡിപെന്‍ഡന്റ് സേഫ്റ്റി അസസ്‌മെന്റ് (ഐഎസ്എ) സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനിയും കാലതാമസമുണ്ടാകും.

കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെ നീളുന്ന 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് പാതയില്‍ ആറ് സ്റ്റേഷനുകളാണുള്ളത്. അതില്‍ ജയദേവ ആശുപത്രിയും യെല്ലോ ലൈനുമായുള്ള ഇന്റര്‍ചേഞ്ചും ഉള്‍പ്പെടുന്നു. ഈ സെക്ഷന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിന്റെ മെട്രോ ശൃംഖല 103.6 കിലോമീറ്റായി മാറും.

English Summary

Bengaluru’s Namma Metro may introduce another fare hike soon. The maximum ticket price could increase to Rs 126 under the proposed revision. BMRCL is considering the move as part of its fare restructuring plans. If approved, the revised fares will affect commuters across the metro network.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി