Bengaluru Ebola Case: ബെംഗളൂരു എബോള വൈറസ്; ലക്ഷണങ്ങളോടെ യുവതി നിരീക്ഷണത്തില്‍, അതീവ ജാഗ്രതയില്‍ നഗരം
Bengaluru on Alert After Suspected Ebola Case Detected in Ugandan Woman: യുവതിയില്‍ നിന്ന് രക്ത-സ്രവ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പൂനെയിലെ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ വന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. നിലവില്‍ ഇവര്‍ക്ക് ചികിത്സയൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം.
ബെംഗളൂരു: എബോള വൈറസ് രോഗലക്ഷണങ്ങളോടെ ബെംഗളൂരുവിലെത്തി ഉഗാണ്ടയില്‍ നിന്നുള്ള യുവതി. കിഴക്കന്‍ ആഫ്രിക്കന്‍ നഗരമായ കമ്പാലയില്‍ നിന്ന് മെയ് 23നാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്. ഇവരെ നിലവില്‍ ബെംഗളൂരുവിലെ റോയല്‍ ഏസ് ബോട്ടിക് ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. ശരീരവേദന ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.
യുവതിയില്‍ നിന്ന് രക്ത-സ്രവ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പൂനെയിലെ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ വന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. നിലവില്‍ ഇവര്‍ക്ക് ചികിത്സയൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം.
ഉഗാണ്ടയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ആ സാമ്പിളുകള്‍ ഐസിഎംആര്‍-എന്‍ഐവിയിലേക്ക് അയച്ചു. എന്നാല്‍ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുവതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉടനീളം മുന്‍കരുതലും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലേക്കായുള്ള തയാറെടുപ്പുകളും നടന്നുവരികയാണ്. കര്‍ണാടകയിലോ അല്ലെങ്കില്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലോ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
കര്‍ണാടകയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
എബളോ വൈറസിനെ പ്രതിരോധിക്കാനായി കര്‍ണാടകയില്‍ വിപുലമായ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബെംഗളൂരുവിലും മംഗളൂരുവിലും പ്രത്യേക ക്വാറന്റൈന്‍, ഐസൊലേഷന്‍, ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിനെ എസൊലേഷന്‍ കേന്ദ്രമാക്കി മാറ്റി. എപ്പിഡെമിക് ഡിസീസസ് ആശുപത്രിയെ ക്വാറന്റൈനുമാക്കി.
മംഗളൂരുവിലെ ശ്രീനിവാസ് പോര്‍ട്ട് ആശുപത്രിയെ ക്വാറന്റൈന്‍ കേന്ദ്രമായുും വെന്‍ലോക്ക് ആശുപത്രിയെ ഐസൊലേഷന്‍, ചികിത്സാ കേന്ദ്രമായും മാറ്റിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളുകളെ കൊണ്ടുപോകാനായി പ്രത്യേക ആംബുലന്‍സ് സേവനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം പ്രകാരമുള്ള നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എബോള ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിന് വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷങ്ങളിലും പരിശോധനകള്‍ ശക്തമാക്കും.
അണുബാധ നിയന്ത്രിക്കുന്നതിനായി കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, മരുന്നുകള്‍, ലബോറട്ടറി സംവിധാനങ്ങള്‍ എന്നിവയുടെ മതിയായ സ്‌റ്റോക്ക് ഉറപ്പാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ഏറ്റവും കൂടുതല്‍ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉഗാണ്ടയിലും സമാനമായ രീതിയില്‍ കേസുകള്‍ ഉണ്ടാകുന്നുണ്ട്. മെയ് 18 വരെ കോംഗോയിലും ഉഗാണ്ടയിലും 528 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 132 മരണങ്ങളും ഉണ്ടായി.
English Summary
Health authorities in Bengaluru are on alert after a woman from Uganda reportedly developed symptoms suspected to be linked to Ebola. Fever, weakness, vomiting, diarrhea and unexplained bleeding are among the major symptoms associated with the virus.