Bengaluru-Radhikapur Express: ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഗുണകരം
Bengaluru Radhikapur Weekly Express Stops and Timings: ആകെ 22 കോച്ചുകളാണ് ട്രെയിനിനുള്ളത്. എസി 3 ടയര്‍, എസി 2 ടയര്‍, നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം ക്രമീകരണങ്ങള്‍.
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ബെംഗളൂരു എസ്എംവിടിയെയും രാധികാപൂരിനെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ആണിത്. ബെംഗളൂരുവില്‍ നിന്ന് യാത്ര പുറപ്പെടുന്ന ഈ ട്രെയിന്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമാണ്. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ തന്നെ ധാരാളം ആളുകളുടെ യാത്ര ഈ പ്രതിവാര ട്രെയിന്‍ കൂടുതല്‍ എളുപ്പമാക്കും.
ബെംഗളൂരു എസ്എംവടി-രാധികാപൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16223 എല്ലാ വ്യാഴാഴ്ചയിലുമാണ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് രാധികാപൂരില്‍ എത്തിച്ചേരും.
രാധികാപൂരില്‍ നിന്ന് എല്ലാ ഞായറാഴ്ചകളിലുമാണ് ട്രെയിന്‍ നമ്പര്‍ 16224ന്റെ മടക്കയാത്ര. ഞായറാഴ്ച രാത്രി 9.30ന് രാധികാപൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാത്രി 8.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും.
പുതിയ ട്രെയിന്‍ കര്‍ണാടകയില്‍ നിന്ന് യാത്ര ആരംഭിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. കൃഷ്ണരാജപുരം, ബംഗാര്‍പേട്ട്, കുപ്പം, ജോലാര്‍പേട്ട, കാട്പാടി, ആരക്കോണം, പെരമ്പൂര്‍, ഗുഡൂര്‍, നെല്ലൂര്‍, ഓംഗോള്‍, വിജയവാഡ, രാജമുണ്ട്രി, ബ്രഹ്‌മപൂര്‍, ഭൂവനേശ്വര്‍, കട്ടക്ക്, ഖരഖ്പൂര്‍, ബോള്‍പുര്‍, ബര്‍ഗന്‍സോയ്, മാല്‍പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്.
ആകെ 22 കോച്ചുകളാണ് ട്രെയിനിനുള്ളത്. എസി 3 ടയര്‍, എസി 2 ടയര്‍, നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം ക്രമീകരണങ്ങള്‍.