AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: കലേന അഗ്രഹാര-തവരെക്കരെ മെട്രോ യാത്ര ഈ തീയതി മുതല്‍; സ്‌റ്റോപ്പുകളും ഒരുപാട്

Kalena Agrahara Tavarekere Gulabi Namma Metro Route: രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പരീക്ഷണയോട്ടം. ട്രെയിനിന്റെ കാര്യക്ഷമത, ശക്തി, വേഗത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. ഫെബ്രുവരി 15 വരെ പരിശോധനകള്‍ തുടരുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

Namma Metro: കലേന അഗ്രഹാര-തവരെക്കരെ മെട്രോ യാത്ര ഈ തീയതി മുതല്‍; സ്‌റ്റോപ്പുകളും ഒരുപാട്
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 24 Jan 2026 | 09:24 AM

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈന്‍ ഉടന്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ഗുലാബി റൂട്ടിലെ ബന്നാര്‍ഘട്ട റോഡിലെ കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള പാതയാണിത്. 7.5 കിലോമീറ്റര്‍ ദൂരം വരുന്ന എലിവേറ്റഡ് പാതയില്‍ ട്രെയിന്‍ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്.

രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് പരീക്ഷണയോട്ടം. ട്രെയിനിന്റെ കാര്യക്ഷമത, ശക്തി, വേഗത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. ഫെബ്രുവരി 15 വരെ പരിശോധനകള്‍ തുടരുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. അതിന് ശേഷം, സിഗ്നലിങ്, ഇലക്ട്രിക്കല്‍, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവയില്‍ പരിശോധനകള്‍ നടത്തും.

ഏപ്രില്‍ പകുതിയോടെ പരിശോധനകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിക്കുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ ആര്‍എസ്ഒ, സിഎംആര്‍എസ് വിദഗ്ധ സംഘങ്ങള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ റെയില്‍വേ ബോര്‍ഡ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

Also Read: Namma Metro: ഹെബ്ബാല്‍-സര്‍ജാപൂര്‍ റൂട്ടിലും മെട്രോ; പദ്ധതിക്ക് തുടക്കം

ഇവയ്‌ക്കെല്ലാം ശേഷം മെയ് മാസത്തില്‍ മെട്രോ സര്‍വീസ് പൂര്‍ണമായി ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള ശേഷിക്കുന്ന 21.56 കിലോമീറ്റര്‍ മെട്രോ പാത നിര്‍മാണം അഞ്ച് പാക്കേജുകളിലായാണ് നടത്തുന്നത്. 7.6 കിലോമീറ്റര്‍ എലിവേറ്റഡ് ലൈനും ബാക്കി 13 കിലോമീറ്റര്‍ ടണല്‍ ലൈനുമാണ്. ആകെ 17 സ്‌റ്റേഷനുകളാണ് അതില്‍ ഉണ്ടായിരിക്കുക. കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ള പാതയില്‍ ആകെ അഞ്ച് സ്റ്റേഷനുകളാണുള്ളത്.