AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങി യുവജനങ്ങള്‍; മോദി ഇന്ന് നല്‍കുന്നത് 61,000 അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍

18th Rozgar Mela: 61,000-ത്തിലധികം യുവതി-യുവാക്കള്‍ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നല്‍കും. റോസ്ഗർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി നിയമന ഉത്തരവുകള്‍ കൈമാറുന്നത്.

PM Modi: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങി യുവജനങ്ങള്‍; മോദി ഇന്ന് നല്‍കുന്നത് 61,000 അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍
Narendra ModiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 24 Jan 2026 | 07:12 AM

ന്യൂഡല്‍ഹി: വിവിധ സർക്കാർ വകുപ്പുകളിലും മറ്റും നിയമിക്കപ്പെട്ട 61,000-ത്തിലധികം യുവതി-യുവാക്കള്‍ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നല്‍കും. 18-ാമത് റോസ്ഗർ മേളയിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി നിയമന ഉത്തരവുകള്‍ കൈമാറുന്നത്. തുടര്‍ന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നിയമനം ലഭിച്ചവരെ അഭിസംബോധന ചെയ്യും.

രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിലാണ് 18-ാമത് റോസ്ഗർ മേള സംഘടിപ്പിക്കുന്നത്. റോസ്ഗർ മേള 45 സ്ഥലങ്ങളിലും ഒരേസമയം സംഘടിപ്പിക്കും. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമുള്ള നിയമന ഉത്തരവുകളാണ് നല്‍കുന്നത്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ റോസ്ഗർ മേള ആരംഭിച്ചത്. രാജ്യത്തുടനീളം സംഘടിപ്പിച്ച റോസ്ഗർ മേളകൾ വഴി 11 ലക്ഷത്തിലധികം റിക്രൂട്ട്മെന്റ് ലെറ്ററുകള്‍ നൽകിയിട്ടുണ്ട്.

Also Read: സാധാരണക്കാരന്റെ വന്ദേഭാരത് ഇനി കേരളത്തിലും; അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക്‌ പച്ചക്കൊടി വീശി മോദി

വിവിധ പദ്ധതികൾ

അതേസമയം, വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്ലാഗ് ഓഫും, വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. തിരുവനന്തപുരം – താംബരം, നാഗർകോവിൽ – മംഗളൂരു ജങ്ഷൻ, തിരുവനന്തപുരം – ചാർലപ്പള്ളി റൂട്ടുകളിലെ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളും, ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറുമാണ് മോദി ഫ്ലാഗ് ഓഫ് ചെയ്തത്.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അത്യാധുനിക റേഡിയോ സർജറി സെന്ററിന് അദ്ദേഹം തറക്കല്ലിട്ടു. പിഎം സ്വനിധി പദ്ധതിക്കു കീഴിൽ വായ്പ, ക്രെഡിറ്റ് കാർഡ് വിതരണം, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.