Bengaluru Traffic Alert: ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം; ഈ ബദല്‍ മാര്‍ഗങ്ങള്‍ നോക്കിവച്ചോ
Bengaluru Traffic Advisory: ബെംഗളൂരുവില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. മിഡ്‌നൈറ്റ് മാരത്തണുമായി ബന്ധപ്പെട്ട് മഹാദേവപുരയിലാണ് സിറ്റി പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
ബെംഗളൂരു: ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. റോട്ടറി ക്ലബ് ഓഫ് ബെംഗളൂരുവും ഐടി കോറിഡോർ അധികൃതരും സംഘടിപ്പിക്കുന്ന 18-ാമത് മിഡ്‌നൈറ്റ് മാരത്തണുമായി ബന്ധപ്പെട്ട് മഹാദേവപുരയിലാണ് സിറ്റി പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ന് (ഡിസംബര്‍ 6) ഉച്ചകഴിഞ്ഞ് 3 മണി മുതൽ നാളെ (ഡിസംബർ 7) പുലർച്ചെ 5 മണി വരെ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് ട്രാഫിക് ഈസ്റ്റ് ഡിവിഷൻ നിര്‍ദ്ദേശിച്ചു.
കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ജിഞ്ചർ ഹോട്ടൽ ജംഗ്ഷൻ മുതൽ ഐടിപിഎൽ ബാക്ക് ഗേറ്റിലേക്കുള്ള കുണ്ടലഹള്ളി മെയിൻ റോഡ് വരെയുള്ള ഇടതുവശത്തുള്ള റോഡിൽ വാഹനങ്ങള്‍ നിയന്ത്രിക്കും. മാരത്തണിന്റെ സുഗമമായ നടത്തിപ്പിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഗതാഗതം സുഗമമാക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് വൈദേഹി, ഐടിപിഎൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ജിഞ്ചര്‍ ഹോട്ടലിനും, കുണ്ടലഹള്ളി മെട്രോ സ്റ്റേഷനും സമീപം വലതുവശത്തുള്ള റോഡിലൂടെ ആക്സിസ് ബാങ്ക് യു-ടേൺ ജംഗ്ഷൻ വരെ വലതുവശത്തുള്ള റോഡില്‍ പോകണം. ആക്സിസ് ബാങ്ക് യു ടേൺ ജംഗ്ഷനിൽ ഇടത് ടേൺ എടുക്കണം.
ബിഗ് ബസാർ ജംഗ്ഷനിലൂടെ പോകുമ്പോള്‍ ഹൂഡി ടേണിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഹോപ്പ് ഫാമിലേക്കോ ചന്നസാന്ദ്രയിലേക്കോ പോകാം. കുണ്ടലഹള്ളിയിൽ നിന്ന് വൈദേഹിയിലേക്ക് വരുന്ന ബിഎംടിസി ബസുകൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ എന്നിവ ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നേരെ പോയി സുമദുര നന്ദന അപ്പാർട്ട്മെന്റിൽ ഇടത്തേക്ക് തിരിഞ്ഞു നെറ്റ്ആപ്പ് ജംഗ്ഷനിലേക്ക് പോകണം.
വലത്തേക്ക് തിരിഞ്ഞതിന് ശേഷം, വാഹനങ്ങൾക്ക് ഐടിപിഎൽ, ഹോപ്പ് ഫാം എന്നിവിടങ്ങളിലേക്ക് പോകാം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ നാളെ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങള്‍. മാരത്തണ്‍ തടസമില്ലാതെ നടക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
#ಸಂಚಾರಸಲಹೆ#TrafficAdvisory @DgpKarnataka @KarnatakaCops @CPBlr @Jointcptraffic @BlrCityPolice @blrcitytraffic @acpwfieldtrf @acpeasttraffic @mahadevapuratrf @halairporttrfps @KRPURATRAFFIC @wftrps @bwaditrafficps @ftowntrfps @jbnagartrfps @halasoortrfps @kghallitrfps… pic.twitter.com/mcFKa6vYEI
— DCP Traffic East ಉಪ ಪೊಲೀಸ್ ಆಯುಕ್ತರು ಸಂಚಾರ ಪೂರ್ವ (@DCPTrEastBCP) December 5, 2025