IndiGO: ‘മകൾക്ക് സാനിറ്ററി പാഡ് വേണം’; പിതാവിന്റെ അപേക്ഷ കേൾക്കാതെ ഇൻഡിഗോ ജീവനക്കാർ
IndiGo Airport Staff Refuses To Provide Sanitary Pad: ഇൻഡിഗോ വിമാനത്താവളത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നതായി പരാതി. മകൾക്ക് വേണ്ടി സാനിറ്ററി പാഡ് ആവശ്യപ്പെട്ട പിതാവിനെ സഹായിക്കാൻ തയ്യാറാകാത്ത ജീവനക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നു.
ഇൻഡിഗോ വിമാനത്താവളത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നതായി പരാതി. മകൾക്ക് വേണ്ടി സാനിറ്ററി പാഡ് ആവശ്യപ്പെട്ട പിതാവിനെ സഹായിക്കാൻ തയ്യാറാകാത്ത ജീവനക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചു. ഫ്ലൈറ്റ് റദ്ദാക്കിയത് കാരണം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരൻ മകൾക്ക് വേണ്ടി സാനിറ്ററി പാഡ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സഹായിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇൻഡിഗോ കൗണ്ടറിലെ കസ്റ്റമർ അസിസ്റ്റൻസ് മാനേജർക്ക് മുന്നിലെത്തിയ പിതാവ്, തന്റെ മകൾക്ക് പാഡ് വേണം, രക്തം വരുന്നുണ്ട് എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ഒരടിസ്ഥാന സഹായം പോലും നൽകാതിരുന്ന ജീവനക്കാരുടെ ഈ പ്രതികരണം മറ്റ് യാത്രക്കാരെയും ചൊടിപ്പിച്ചു.
വീഡിയോ വലിയ ചർച്ചയായതോടെ ഇൻഡിഗോയുടെ മോശം കസ്റ്റമർ സർവീസിനെ തുറന്നുകാട്ടി നിരവധി പേർ രംഗത്തെത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അടിസ്ഥാനപരമായ സഹായം പോലും നൽകാൻ എയർലൈനിന് കഴിഞ്ഞില്ലെന്നതിൽ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയരുകയാണ്.
एयरपोर्ट पर बाप गिड़गिड़ा रहा है मेरी बेटी को ब्लीडिंग हो रहा है सिस्टर पैड देदो।
स्टाफ : हम पैड नहीं दे सकते।
सुनकर ही एक तरफ़ खून खौल रहा है दूसरी तरफ़ शर्म आ रही है हम ऐसे लोगों के बीच रहते हैं ?
अरे यदि कुछ बेसिक सुविधाएं उपलब्ध नहीं करा सकते तो क्या इतनी मानवता भी नहीं बची pic.twitter.com/c1qsGnyUq7— Anamika Jain Amber (@anamikamber) December 5, 2025