Bengaluru Taxi: ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

നഗരത്തിലെ ജനസംഖ്യ 42% വർദ്ധിച്ചു, ഇരുചക്ര വാഹന രജിസ്ട്രേഷനുകൾ 98% വർദ്ധിച്ചു, സ്വകാര്യ കാറുകൾ 79% വർദ്ധിച്ചു. ബെംഗളൂരുവിൽ ഇപ്പോൾ 1.06 കോടി വാഹനങ്ങളുണ്ട്

Bengaluru Taxi: ബെംഗളൂരുവിൽ ടാക്സിക്ക് ചിലവ് കൂടും, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Bengaluru Taxi

Published: 

03 Dec 2025 | 08:36 PM

ഇനി ബെംഗളൂരു നഗരത്തിൽ ചിലവ് കുറച്ചൊരു യാത്രക്ക് പോകാമെന്ന് കരുതേണ്ട. ഗതാഗതക്കുരുക്കിനോട് തന്നെ ഇനിയും മല്ലടിക്കേണ്ടി വരും. നഗരത്തിലെ ബൈക്ക് ടാക്സികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതിലേക്ക് നയിക്കുന്നത് മറ്റ് ചില പ്രശ്നങ്ങൾ കൂടിയാണെന്നതും അറിഞ്ഞിരിക്കണം. കാറുകളും ഒാട്ടോയും പോലെ തന്നെ ടാക്സിയായി പ്രവർത്തിക്കുന്ന വാഹനങ്ങളായിരുന്നു ബൈക്ക് ടാക്സികൾ. മറ്റുള്ള വാഹനങ്ങളേക്കാൾ വേഗത്തിൽ എത്താനും ചിലവ് കുറയ്ക്കാനും ഇവയിലൂടെ സാധിച്ചിരുന്നു. എന്നാൽ എന്തായിരിക്കും ഇവ നിരോധിക്കാൻ കാരണം.

ഗതാഗതക്കുരുക്ക്, സുരക്ഷ

വാഹനപ്പെരുപ്പം വളരെ അധികം കൂടുതലുള്ള നഗരമായതിനാൽ തന്നെ അധികമായി ബൈക്ക് ടാക്സികൾ നഗരത്തിൽ എത്തുന്നത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. 2015 നും 2025 നും ഇടയിൽ, നഗരത്തിലെ ജനസംഖ്യ 42% വർദ്ധിച്ചു, ഇരുചക്ര വാഹന രജിസ്ട്രേഷനുകൾ 98% വർദ്ധിച്ചു, സ്വകാര്യ കാറുകൾ 79% വർദ്ധിച്ചു. ബെംഗളൂരുവിൽ ഇപ്പോൾ 1.06 കോടി വാഹനങ്ങളുണ്ട്, ഇതിൽ 82.83 ലക്ഷം ഇരുചക്ര വാഹനങ്ങളും 23.83 ലക്ഷം കാറുകളും ഉൾപ്പെടുന്നു, ഇത് ഏറ്റവും ഗുരുതരമായ പ്രശ്നമാണ്. ഇതിനൊപ്പം സ്ത്രീ യാത്രക്കാരുടെ സുരക്ഷയും ഉന്നയിച്ച വിഷയമാണ്. മറ്റ് വാഹനങ്ങളിലേ പോല അല്ലാതെ യാത്രക്കാർ നേരിട്ട് ഡ്രൈവറിന് അടുത്തായതിനാൽ സുരക്ഷയും വെല്ലുവിളിയാണ്.

നിയമപരമായി അവ്യക്തത

ബൈക്ക് ടാക്സികളെ എങ്ങനെ നിയമപരമായ ചട്ടക്കൂടിൽ നിർത്താം എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. യാത്രാക്കൂലി, പെർമിറ്റ്, ഇൻഷുറൻസ് എന്നിവയിൽ ഇതുവരെ വ്യക്തതയില്ല.

പൊതുഗതാഗതം

ബൈക്ക് ടാക്സിക്ക് പകരം പൊതുഗതാഗതം സംവിധാനങ്ങൾ മെച്ചപ്പെടുത്താം എന്നാണ് സമിതിയിലെ ആവശ്യം. ബസ്, മെട്രോ, മറ്റ് സംവിധാനങ്ങൾക്ക് മുൻഗണന നൽകണമെന്നും ആവശ്യം.

സർക്കാർ പരിഗണനയിൽ

ബൈക്ക് ടാക്സികളെ നഗരത്തിൽ നിരോധിക്കണമെന്ന ശുപാർശ നിലവിൽ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലാണ്. സ്വകാര്യ സ്റ്റാർട്ടപ്പുകളാണ് ബൈക്ക് ടാക്സി സർവ്വീസുകൾ നടത്തുന്നത്. സമിതിയുടെ ശുപാർശ ഗതാഗത വകുപ്പും, പോലീസും അംഗീകരിച്ചതിനാൽ സർക്കാർ തലത്തിലും മറ്റ് പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ