Panipat Child Death: തന്നെക്കാൾ സൗന്ദര്യമുള്ളവരെ കണ്ടാൽ അസൂയ, ആറു വയസുകാരിയെ യുവതി കൊലപ്പെടുത്തി
Woman Who Killed 6 Year Old Girl : പ്രതിയായ പൂനത്തിന്റെ സഹോദരന്റെ മകളാണ് മരിച്ച ആറ് വയസ്സുകാരി വിധി. കുട്ടിയെ പൂനം വെള്ളം നിറച്ച തൊട്ടിയിൽ മുക്കിക്കൊല്ലുകയായിരുന്നു.
പാനിപ്പത്ത് : തന്നെക്കാൾ സൗന്ദര്യമുള്ളതിന്റെ പേരിൽ ആറു വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ യുവതി പിടിയിൽ. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇവിടുത്തെ ഒരു ഗ്രാമത്തിൽ വിവാഹാഘോഷങ്ങൾക്കിടെ ആറുവയസുകാരിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കുട്ടിയെ കണ്ടത്. തന്നെക്കാൾ സൗന്ദര്യമുള്ളവരെ കാണുമ്പോഴുള്ള അസൂയയാണ് കൊലയ്ക്ക് പിന്നിൽ.
പ്രതിയായ പൂനത്തിന്റെ സഹോദരന്റെ മകളാണ് മരിച്ച ആറ് വയസ്സുകാരി വിധി. കുട്ടിയെ പൂനം വെള്ളം നിറച്ച തൊട്ടിയിൽ മുക്കിക്കൊല്ലുകയായിരുന്നു. 2023-ൽ സ്വന്തം മകനെ ഉൾപ്പെടെ നാല് കുട്ടികളെ ഇതേ രീതിയിൽ കൊലപ്പെടുത്തിയതായും ഇവർ കുറ്റസമ്മതം നടത്തി. മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ സന്ദീപ്, അമ്മ, 10 മാസം പ്രായമുള്ള അനുജൻ എന്നിവർക്കൊപ്പമാണ് വിധി കല്യാണത്തിന് എത്തിയത്.
Also read – പുതപ്പും തലയിണയുമായി പോകേണ്ടേ…. റെയിൽവേ നൽകുന്ന പുതിയ യാത്രാ സൗകര്യങ്ങൾ ഇതെല്ലാം
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ വിവാഹഘോഷയാത്ര പുറപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് അച്ഛൻ സന്ദീപിന് ഫോൺ വിളി വന്നതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം മുത്തശ്ശി ബന്ധുവീട്ടിലെ ഒന്നാം നിലയിലെ സ്റ്റോർ റൂമിലെത്തി. പുറത്തുനിന്ന് താഴിട്ട നിലയിലായിരുന്ന വാതിൽ തുറന്നപ്പോൾ, വെള്ളം നിറഞ്ഞ തൊട്ടിയിൽ തലകീഴായി മുങ്ങിയ നിലയിൽ വിധിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തിലാണ് പൂനം പിടിയിലായത്.
അഴകിൽ അസൂയ
അമിതമായ അസൂയയും വിദ്വേഷവുമാണ് പൂനത്തെ ഈ ക്രൂരകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചത്. തന്നെക്കാൾ സുന്ദരിമാർ എന്ന് തോന്നിയ ചെറിയ പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പ് സംശയം ഒഴിവാക്കാനായി സ്വന്തം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നിട്ടുണ്ട്. 2023-ൽ മറ്റൊരു പെൺകുട്ടിയെയും പൂനം കൊന്നു. എല്ലാം വെള്ളത്തിൽ മുക്കിക്കൊലയായിരുന്നു.