AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vande Bharat: ബെംഗളൂരു വന്ദേ ഭാരത് ചതിച്ചു! സമയത്തില്‍ പിന്നെയും മാറ്റം

Two Bengaluru Vande Bharat Trains Get New Timings: കലബുറഗി വന്ദേ ഭാരത് ടെര്‍മിനല്‍ സര്‍ എം വിശ്വേശ്വരയ്യ (എസ്എംവിടി) ടെര്‍മിനലില്‍ നിന്ന് ക്രാന്തിവീര സാംഗൊള്ളി രായന്ന (കെഎസ്ആര്‍) ബെംഗളൂരു സ്‌റ്റേഷനിലേക്ക് മാറ്റിയേക്കാം. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരൂ.

Vande Bharat: ബെംഗളൂരു വന്ദേ ഭാരത് ചതിച്ചു! സമയത്തില്‍ പിന്നെയും മാറ്റം
വന്ദേ ഭാരത്‌ Image Credit source: PTI
Shiji M K
Shiji M K | Published: 10 Apr 2026 | 06:30 AM

ബെംഗളൂരു: ട്രെയിന്‍ യാത്രക്കാര്‍ക്ക് വീണ്ടും നിരാശ. ബെംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരാന്‍ പോകുന്നു. ബെംഗളൂരു-കലബുറഗി സര്‍വീസിന്റെ ടെര്‍മിനല്‍ മാറ്റണമെന്ന ആവശ്യത്തില്‍ റെയില്‍ തീരുമാനമെടുക്കാനാണ് സാധ്യത. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് മാറ്റം വരാന്‍ പോകുന്നത്.

കലബുറഗി വന്ദേ ഭാരത് ടെര്‍മിനല്‍ സര്‍ എം വിശ്വേശ്വരയ്യ (എസ്എംവിടി) ടെര്‍മിനലില്‍ നിന്ന് ക്രാന്തിവീര സാംഗൊള്ളി രായന്ന (കെഎസ്ആര്‍) ബെംഗളൂരു സ്‌റ്റേഷനിലേക്ക് മാറ്റിയേക്കാം. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരൂ.

ബെലഗാവി സര്‍വീസില്‍ മാറ്റമില്ല

ബെലഗാവി വന്ദേ ഭാരത് സര്‍വീസില്‍ മാറ്റമുണ്ടാകില്ല, നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം ട്രെയിന്‍ യാത്ര നടത്തും. രാവിലെ 5.35ന് ബെലഗാവിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് ട്രെയിന്‍ ബെംഗളൂരുവില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 2.20നാണ് മടക്കയാത്ര ആരംഭിക്കുന്നത്. രാത്രി 10.30ന് ബെലഗാവിയില്‍ ട്രെയിനെത്തും. എന്നാല്‍ ബെലഗാവി സര്‍വീസിന്റെ ആഴ്ചതോറമുള്ള അറ്റക്കുറ്റപ്പണികള്‍ ബുധനാഴ്ചയില്‍ നിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റം, അതിനാല്‍ വ്യാഴാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ല.

Also Read: Mumbai Train: മുംബൈ ട്രെയിനുകളെ ഇനി പിടിച്ചാല്‍ കിട്ടില്ല; വേഗ നിയന്ത്രണം പിന്‍വലിച്ചു

കലബുറഗി ട്രെയിന്‍ സമയം മാറി

കലബുറഗി ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് 2.10ന് എത്തുന്ന ട്രെയിന്‍ 10 മിനിറ്റ് മുന്നേ ബെംഗളൂരുവില്‍ എത്തിച്ചേരും. രാവിലെ 6 മണിക്കാണ് കലബുറഗിയില്‍ നിന്ന് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.40ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നാണ് മടക്കയാത്ര. ഇത് രാത്രി 10.40ന് കലബുറഗിയില്‍ എത്തിച്ചേരുന്നതാണ്.

അറ്റക്കുറ്റപ്പണികളിലും മാറ്റം

രണ്ട് ട്രെയിനുകളുടെ അറ്റക്കുറ്റപ്പണികളുടെ ഷെഡ്യൂളിലും മാറ്റം വരുത്താന്‍ നിര്‍ദേശമുണ്ട്. കലബുറഗി-ബെംഗളൂരു ട്രെയിനുകള്‍ വ്യാഴാഴ്ചകളില്‍ ഓടില്ല. നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി. ബെംഗളൂരു-കലബുറഗി ട്രെയിനുകള്‍ ഇനി മുതല്‍ ബുധനാഴ്ചകളിലും സര്‍വീസ് നടത്തില്ല.

Follow Us