Bengaluru Roads: വലിയ സിറ്റിയാണ് പക്ഷെ റോഡുകള്‍ ശരിയല്ല; ആശുപത്രി കിടക്കയില്‍ നിന്ന് വീഡിയോ പങ്കിട്ട് യുവാവ്
Bengaluru Road Accident News: സ്പീഡ് ബ്രേക്കറുകള്‍, കുഴികള്‍, റോഡ് സുരക്ഷയിലെ അപാകതകള്‍ എന്നിവയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ഖ്യാതി ശ്രീയുടെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ബെംഗളൂരു: നഗരത്തിലെ മോശം റോഡുകള്‍ കാരണം തനിക്കുണ്ടായ അപകടത്തെ കുറിച്ച് വിവരിച്ച് യുവാവ്. ബെംഗളൂരുവിലെ മോശം റോഡുകള്‍ കാരണം തനിക്ക് വലിയൊരു അപകടം സംഭവിച്ചതായി യുവാവ് പറയുന്നു. ആശുപത്രി കിടക്കയില്‍ കിടന്ന് റെക്കോഡ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്.
സ്പീഡ് ബ്രേക്കറുകള്‍, കുഴികള്‍, റോഡ് സുരക്ഷയിലെ അപാകതകള്‍ എന്നിവയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ഖ്യാതി ശ്രീയുടെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.




ശരിയായി നിര്‍മ്മിക്കാത്ത സ്പീഡ് ബ്രേക്കര്‍ കാരണം എന്റെ സുഹൃത്തിന്റെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് ഞങ്ങള്‍ ഉടന്‍ തന്നെ ബെംഗളൂരുവിലെത്തി. വലിയൊരു ശസ്ത്രക്രിയ തന്നെ നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അടുത്ത തവണ നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍, അവരോട് ആരാണ് യഥാര്‍ത്ഥത്തില്‍ അപകടത്തിന് ഉത്തരവാദിയെന്ന് ചോദിക്കുക.
ഹെല്‍മെറ്റുകള്‍ നിര്‍ണായകമാക്കുന്നു, എന്നാല്‍ അടയാളപ്പെടുത്താത്ത സ്പീഡ് ബ്രേക്കറുകള്‍ക്ക് കുഴപ്പമില്ല, അത് എന്തുകൊണ്ടാണ്? അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നു, എന്നാല്‍ തകര്‍ന്ന നടപ്പാതകള്‍ക്ക് പിഴയില്ല. എല്ലാ വര്‍ഷവും എന്തിനാണ് റോഡുകള്‍ കുഴിക്കുന്നത്? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.
പരിക്കേറ്റ യുവാവിന്റെ വീഡിയോ
View this post on Instagram
എന്റെ സുഹൃത്തിന് 6 ലക്ഷം രൂപയുടെ ആശുപത്രി ബില്‍ ലഭിച്ചു. അദ്ദേഹത്തെ ഒരു ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ശരീരത്തില്‍ ആറ് ലോഹ പ്ലേറ്റുകളാണിപ്പോള്‍ ഉള്ളത്. ആറ് മാസത്തേക്ക് പൂര്‍ണമായ റെസ്റ്റ് വേണം. ഒരു സ്പീഡ് ബ്രേക്കര്‍ ശരിയാക്കുന്നതിനുള്ള ചെലവ് തീര്‍ച്ചയായും ഇതിനേക്കാള്‍ കുറവായിരിക്കും, അവര്‍ കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിലെ ഏത് റോഡിലും കുഴികളുണ്ട്, എന്റെ കാലിലും കൈയിലും ഗുരുതരമായ പരിക്കുകള്‍ പറ്റി. നിങ്ങള്‍ക്ക് അതെല്ലാം കാണാന്‍ കഴിയും, എത്ര ദയനീയമാണ് ഈ അവസ്ഥ, ദയവായി റോഡുകളില്‍ എന്തെങ്കിലും ഉടനടി ചെയ്യുക, അതിന് സമയമായി, അപകടത്തില്‍ പരിക്കേറ്റ സൗരഭ് പാണ്ഡെ വീഡിയോയില്‍ പറഞ്ഞു.