Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വമ്പന്‍ പ്രഖ്യാപനം നടത്തി ബിഎംആര്‍സിഎല്‍
Bengaluru Namma Metro Updates: ബെംഗളൂരുവിലെ ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന ലൈനാണ് യെല്ലോ ലൈന്‍. എന്നാല്‍ അടുത്തിടെ ഈ റൂട്ടിലും തിരക്ക് വര്‍ധിച്ചു. ഇതോടെയാണ് ട്രെയിന്‍ സര്‍വീസില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബിഎംആര്‍സിഎല്‍. മെട്രോയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബിഎംആര്‍സിഎല്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി യെല്ലോ ലൈനിലൂടെയും ട്രെയിന്‍ സര്‍വീസ് നടത്താനാണ് ബിഎംആര്‍സിഎല്‍ തീരുമാനിച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന ലൈനാണ് യെല്ലോ ലൈന്‍. എന്നാല്‍ അടുത്തിടെ ഈ റൂട്ടിലും തിരക്ക് വര്‍ധിച്ചു. ഇതോടെയാണ് ട്രെയിന്‍ സര്‍വീസില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്കളില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ആഴ്ചയുടെ തുടക്കത്തില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടാകുമെന്നതാണ് ഇതിന് കാരണം.
സമയത്തിലും മാറ്റം
മെട്രോ സര്‍വീസ് മാത്രമല്ല മാറിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും സര്‍വീസ് നടത്തുന്ന മെട്രോ ട്രെയിനുകളുടെ സമയവും മാറും. ആര്‍വി റോഡില്‍ നിന്നും ബൊമ്മസാന്ദ്രയില്‍ നിന്നും രാവിലെ 5.5നും 5.35 നും മെട്രോ പുറപ്പെടും. ബാക്കിയുള്ള ദിവസങ്ങളില്‍ 6 മണിക്കാകും ആരംഭിക്കുന്നത്. ഞായറാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് രാവിലെ 7 മണിക്ക് ആരംഭിക്കും.




ബിഎംആര്‍സിഎല്‍ സ്വീകരിച്ച് പുതിയ നടപടി എല്ലാ തിങ്കളാഴ്ചകളില്‍ മാത്രമേ ബാധകമാകൂ. ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളില്‍ തിങ്കളാഴ്ചകളില്‍ മെട്രോ ട്രെയിനുകള്‍ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കും. എന്നാല്‍ യെല്ലോ ലൈനുകളില്‍ ഇതുണ്ടായിരുന്നില്ല. ഇപ്പോള്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് യെല്ലോ ലൈനിലും സര്‍വീസ് ആരംഭിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കന്നതിനൊപ്പം തന്നെ മെട്രോ സര്‍വീസ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ബിഎംആര്‍സിഎല്ലിനുണ്ട്. അതേസമയം, ഈ മാസം പുതിയ ട്രെയിനുകളും സര്‍വീസ് ആരംഭിച്ചിരുന്നു. അഞ്ച് ട്രെയിനുകളാണ് ഇതോടെ സര്‍വീസ് നടത്തുന്നത്.