Bihar Election 2025: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു

Bihar Assembly Election 2025: ഭോജ്പുരി ഗായിക മൈഥിലി താക്കൂർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നിവരെ അടക്കം ബിജെപി കളത്തിൽ ഇറക്കുന്നുണ്ട്.

Bihar Election 2025: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു

Bjp Bihar Election second candidate list

Updated On: 

16 Oct 2025 06:51 AM

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 12 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഭോജ്പുരി ഗായിക മൈഥിലി താക്കൂർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നിവരെ അടക്കം ബിജെപി കളത്തിൽ ഇറക്കുന്നുണ്ട്. മൈഥിലി താക്കൂർ അലിന​ഗറിൽ നിന്നുമാണ് ജനവിധി തേടുക. ആനന്ദ് മിശ്ര ബക്സർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ 70 സ്ഥാനാർത്ഥികളുടെ പേര് ബിജെപി പ്രഖ്യാപിച്ചിരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 101 സീറ്റുകളിൽ ആയാണ് ബിജെപി മത്സരിക്കുക. ആദ്യഘട്ട പട്ടികയിൽ ഉപ മുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗദരി വിജയകുമാർ സിൻഹ എന്നിവരും ഉൾപ്പെട്ടിരുന്നു.

ആദ്യഘട്ട പട്ടികയിൽ 9 വനിതാ നേതാക്കളും ഇടം നേടിയിരുന്നു. ബീഹാർ മുൻ ഉപ മുഖ്യമന്ത്രി രേണു ദേവി, പരിഹാരമണ്ഡലത്തിൽ നിന്ന് ഗായത്രി ദേവി, പ്രാൺ പൂരിൽ നിന്ന് നിശാ സിംഗ്, കൊർഹയിൽ നിന്ന് കവിത ദേവി, വാർസലിഗഞ്ചിൽ ഇന്ന് അരുണാദേവി, ജമു യിയിൽ നിന്ന് ശ്രേയസി സിംഗ്, കിഷൻഗഞ്ചിൽ നിന്നും സ്വീറ്റി സിംഗ് ഔറയിൽ നിന്ന് രമാ നിഷാദ് നർപത്ഗഞ്ചിൽ നിന്നും ദേവന്തി യാദവ് എന്നിവരാണ് ബിജെപിയുടെ ആദ്യഘട്ടത്തിലെ വനിത സ്ഥാനാർത്ഥികൾ.

എൻഡിഎ മുന്നണിയുടെ സീറ്റ് വിജനം നേരത്തെ പൂർത്തിയായിരുന്നു. ജെഡിയും ബിജെപിയും ചേർന്ന് 101 സീറ്റിൽ വീതം മത്സരിക്കാനാണ് ധാരണയിൽ എത്തിയത്.ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി 29 സീറ്റിൽ ആണ് മത്സരിക്കുക. കേന്ദ്ര മന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി ആവാം മോർച്ച ( സെക്കുലർ ), ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് മോർച്ച ( ആർഎൽഎം ) എന്നിവർക്ക്‌ 6 സീറ്റുകൾ വീതവും മുന്നണി അനുവദിച്ചിട്ടുണ്ട്.

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ