AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blinkit Delivery Boy: ഡെലിവറി ബോയ് മാറിടത്തിൽ സ്പർശിച്ചു; വീഡിയോ സഹിതം പരാതി നൽകി യുവതി; നടപടി എടുത്ത് ബ്ലിങ്കിറ്റ്

Blinkit Delivery Boy Harassment: ചില്ലറ തരുന്നതിനിടെയിൽ അയാൾ യുവതിയുടെ മാറിടത്തിൽ തൊടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ യുവതി ബ്ലിങ്കിറ്റിനും മുംബൈ പോലീസിനും പരാതി നൽകിയിട്ടണ്ട്.

Blinkit Delivery Boy: ഡെലിവറി ബോയ് മാറിടത്തിൽ സ്പർശിച്ചു; വീഡിയോ സഹിതം പരാതി നൽകി യുവതി; നടപടി എടുത്ത് ബ്ലിങ്കിറ്റ്
Viral Video
sarika-kp
Sarika KP | Published: 05 Oct 2025 19:51 PM

മുംബൈ: ബ്ലിങ്കിറ്റ് ഡെലിവറി ബോയിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി. സോഷ്യൽ മീഡിയയിൽ വീഡിയോ സഹിതം പങ്കുവച്ചാണ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി രം​ഗത്ത് എത്തിയത്. പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ് , തന്റെ മാറിടത്തിൽ സ്പർശിച്ചു എന്നാണ് യുവതിയുടെ ആരോപണം.

ഇന്ന് ബ്ലിങ്കിറ്റിൽ ഓർഡർ നൽകിയ ശേഷം തനിക്ക് സംഭവിച്ചത് ഇതാണെന്ന് പറഞ്ഞാണ് യുവതി വീഡിയോ പങ്കിട്ടത്. ഡെലിവറി ബോയ് വീണ്ടും തന്റെ വിലാസം ചോദിച്ചു. തുടർന്ന് തന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കർശന നടപടി സ്വീകരിക്കുക. ഇന്ത്യയിൽ സ്ത്രീ സുരക്ഷ തമാശയാണോ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ യുവതി പങ്കുവച്ചത്.

ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഡെലിവറി ബോയ് പാഴ്സൽ കൈമാറുന്നതും പണം വാങ്ങുന്നതും വീഡിയോയിൽ കാണാം. ശേഷം ചില്ലറ തരുന്നതിനിടെയിൽ അയാൾ യുവതിയുടെ മാറിടത്തിൽ തൊടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ യുവതി ബ്ലിങ്കിറ്റിനും മുംബൈ പോലീസിനും പരാതി നൽകിയിട്ടണ്ട്. സിസിടിവി വീഡിയോ അടക്കം വച്ചാണ് പരാതി നൽകിയിരിക്കുന്നത്.

Also Read:വീരമൃത്യു വരിച്ച സഹോദരന്‍റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് സൈനികര്‍; ആരാധനയ്ക്ക് മനം പോലെ മാംഗല്യം

എന്നാൽ ആദ്യം തന്റെ പരാതി തള്ളിയ ബ്ലിങ്കിറ്റ് സംഭവത്തിന്റെ തെളിവ് സഹിതം നൽകിയതിനുശേഷം മാത്രമാണ് ഡെലിവറി ഏജന്റിനെതിരെ നടപടിയെടുത്തതെന്നും യുവതി പറയുന്നു. തുടർന്ന് കമ്പനി ഏജന്റിന്റെ കരാർ അവസാനിപ്പിക്കുകയും പ്ലാറ്റ്‌ഫോമിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. സംഭവത്തിൽ ഖേദിക്കുന്നുവെന്ന് തുടങ്ങുന്ന ബ്ലിങ്കിറ്റ് പോസ്റ്റും എക്സിൽ പങ്കുവച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ നടപടിയെടുക്കുമെന്ന് മുംബൈ പോലീസും എക്സിൽ കുറിച്ചു. നിങ്ങളുടെ കൂടെയുണ്ടെന്നും ദയവായി കോൺടാക്റ്റ് വിവരങ്ങൾ ഡിഎമ്മിൽ പങ്കിടണമെന്നും ട്വീറ്റ് ചെയ്തു. അതേസമയം വീഡിയോ വൈറലയാതോടെ നിരവധി പേരാണ് വിമർശിച്ച് രം​ഗത്ത് എത്തുന്നത്. നിരവധി പേർ യുവതിയെ പിന്തുണയ്ക്കുകയും ബ്ലിങ്കിറ്റ് ഡെലിവറി ബോയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചിലർ ആകസ്മികമായ സംഭവമാണിതെന്നാണ് പറയുന്നത്.