AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Elections 2025: ബിഹാർ മാമാങ്കം; ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ, ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ

Bihar Assembly Elections 2025: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ റെക്കോഡ് സീറ്റോടെ വിജയിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവചിച്ചത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 11നാണ് നടക്കുന്നത്. ഈമാസം 14-നാണ് ഫല പ്രഖ്യാപനം.

Bihar Elections 2025: ബിഹാർ മാമാങ്കം; ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ, ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ
Bihar Elections Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 Nov 2025 07:30 AM

പാട്ന: ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് (Bihar Assembly Elections) നാളെ നടക്കും (നവംബർ 6 വ്യാഴം). വോട്ടെടുപ്പിന്ന് മുന്നോടിയായിട്ടുള്ള പരസ്യപ്രചരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ചു. ഇന്ന് സംസ്ഥാനത്ത് നിശ്ശബ്ദപ്രചാരണം നടക്കും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിഹാറിൽ നടക്കാൻ പോകുന്നത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 11നാണ് നടക്കുന്നത്. ഈമാസം 14-നാണ് ഫല പ്രഖ്യാപനം.

ഒന്നാംഘട്ട മത്സരത്തിൽ ജനവിധി തേടുന്നത് 1314 സ്ഥാനാർഥികളാണ്. ഒന്നാം ഘട്ടത്തിൽ എൻഡിഎയിൽനിന്ന് 57 സീറ്റുകളിൽ മത്സരിക്കുന്ന ജെഡിയുവിന് ഫലം ഏറെ നിർണായകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് റാലികളെയും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഞ്ച് പൊതുയോഗങ്ങളിലും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്ന് യോഗങ്ങളെ അഭിസംബോധന ചെയ്ത് രം​ഗത്തെത്തിയിരുന്നു.

Also Read: 100 കോടിയിലധികം രൂപയുടെ പണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

ആർജെഡി നേതാവും പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, അദ്ദേഹത്തിന്റെ മൂത്തസഹോദരനും ജൻശക്തി ജനതാദളിന്റെ നേതാവുമായ തേജ്പ്രതാപ് യാദവ് മത്സരിക്കുന്ന മഹുവ, ബിജെപി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ, മറ്റൊരു ഉപമുഖ്യമന്ത്രിയായ വിജയ്‌കുമാർ സിൻഹ മത്സരിക്കുന്ന ലഖിസരായ്, ജൻസുരാജ് പാർട്ടി നേതാവ് ജെഡിയുവിന്റെ അനന്ദ് സിങ് മത്സരിക്കുന്ന മൊകാമ തുടങ്ങിയ മണ്ഡലങ്ങൾ ആദ്യഘട്ടത്തിൽ വിധിയെഴുതും.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ റെക്കോഡ് സീറ്റോടെ വിജയിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവചിച്ചത്. ബിജെപിയുടെ ബൂത്തുതല വനിതാപ്രവർത്തകരുമായി നമോ ആപ്പിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബീഹാറിലെ 7.42 കോടി വോട്ടർമാരിൽ 3.92 കോടി പുരുഷന്മാരും 3.5 കോടി സ്ത്രീകളുമാണ്. 14 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യുന്നവരും 4 ലക്ഷം മുതിർന്ന പൗരന്മാരുമുണ്ട്. 90,712 പോളിംഗ് സ്റ്റേഷനുകളിലിയാണ് പോളിംഗ് നടക്കുക.