AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chhattisgarh Train Accident: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

Chhattisgarh Bilaspur Train Accident: ബിലാസ്പുരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. പാസഞ്ചര്‍ ട്രെയിനും, ഗുഡ്‌സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ആറ് പേർ മരിച്ചതായി സംശയിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക

Chhattisgarh Train Accident: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു
Bilaspur Train Accident
Jayadevan AM
Jayadevan AM | Updated On: 04 Nov 2025 | 06:00 PM

ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പുരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. പാസഞ്ചര്‍ ട്രെയിനും, ഗുഡ്‌സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ആറ് പേർ മരിച്ചതായി സംശയിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. അപകടം എങ്ങനെ സംഭവിച്ചുവെന്ന് നിലവിൽ വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

കോർബയിലെ ഗെവ്രയിൽ നിന്ന് ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും ബിലാസ്പൂരിൽ നിന്ന് വരികയായിരുന്ന ചരക്ക് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. ലാൽഖ്ദാൻ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

Also Read: 24-മരണം, സർക്കാർ ബസ്സിൻ്റെ മുകളിലേക്ക് മറിഞ്ഞത് കൂറ്റൻ ടിപ്പർ

അപകടത്തെത്തുടർന്ന്, ബിലാസ്പൂർ-കാറ്റ്നി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നുവെന്നാണ് സൂചന. ചരക്ക് ട്രെയിനിലേക്കും മെമു ഇടിച്ചുകയറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും ചിലർ ഇപ്പോഴും പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.