AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Election 2025: 100 കോടിയിലധികം രൂപയുടെ പണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

Bihar Election 2025: ഇതിൽ 9.62 കോടി പണമായും, 42.14 കോടി മദ്യം അതായത് ഏകദേശം 9.6 ലക്ഷം ലിറ്റർ മദ്യവും, 24.61 കോടിയുടെ മയക്കുമരുന്ന്, 5.8 കോടി വിലമതിക്കുന്ന വിലയേറിയ ലോഹങ്ങൾ, 26 കോടി വിലമതിക്കുന്ന

Bihar Election 2025: 100 കോടിയിലധികം രൂപയുടെ പണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
Election Commission Of IndiaImage Credit source: Tv9 Network
ashli
Ashli C | Published: 04 Nov 2025 09:50 AM

ബീഹാർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 100 കോടിയിലധികം വിലമതിക്കുന്ന പണം, മദ്യം, മയക്കുമരുന്ന് വിലയേറിയ ലോഹങ്ങൾ മറ്റു വസ്തുക്കൾ എന്നിവ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ മാസം നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് എൻഫോഴ്സ്മെന്റ് ഏജൻസികൾ ഇവ കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നവംബർ മൂന്നു വരെ നടത്തിയ അന്വേഷണത്തിൽ നിന്നും ഏകദേശം 108.19 കോടിയിലധികം വിലമതിക്കുന്ന അനധികൃത വസ്തുക്കൾ പിടിച്ചെടുത്തതായി കമ്മീഷൻ അറിയിച്ചു.

ഇതിൽ 9.62 കോടി പണമായും, 42.14 കോടി മദ്യം അതായത് ഏകദേശം 9.6 ലക്ഷം ലിറ്റർ മദ്യവും, 24.61 കോടിയുടെ മയക്കുമരുന്ന്, 5.8 കോടി വിലമതിക്കുന്ന വിലയേറിയ ലോഹങ്ങൾ, 26 കോടി വിലമതിക്കുന്ന മറ്റു വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്. അതേസമയം നവംബർ ആറിനും 11നും 2 ഘട്ടങ്ങളിലായാണ് ബീഹാറിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.ജമ്മു കാശ്മീർ, ഒഡീഷ ജാർഖണ്ഡ്, മിസോറാം പഞ്ചാബ് തെലങ്കാന രാജസ്ഥാൻ എന്നിവിടങ്ങളിലെ 8 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 11നാണ് നടക്കുക.

സി വിജിൽ ആപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബീഹാറിലുടനീളം 824 ഫ്ലൈയിംഗ് സ്ക്വാർഡുകളെ വിന്യസിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പണം മയക്കുമരുന്ന് മദ്യം മറ്റ് പ്രലോഭനങ്ങൾ എന്നിവയുടെ നീക്ക കർശനമായി നിരീക്ഷിക്കാനും തടയാനും എല്ലാം അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പരിശോധനയ്ക്കിടെ സാധാരണ പൗരന്മാർക്ക് അസൗകര്യമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നില്ല എന്ന് അധികാരികൾ ഉറപ്പാക്കണം എന്നും ഇസിഐ പറഞ്ഞു.

കൂടാതെ സി-വിജിൽ ആപ്പ് പ്രയോജനപ്പെടുത്തിക്കൊണ്ട് പൗരന്മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. 24X7 പരാതി നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടർ ഹെൽപ്പ് ലൈൻ 1950 ലും പരാതികൾ രജിസ്റ്റർ ചെയ്യാനുമുള്ള സജ്ജീകരണങ്ങൾ ഉണ്ട്.