Bihar Election Exit Poll 2025 : ബിഹാറില്‍ ട്വിസ്റ്റുകളില്ല, എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍
Bihar Election Exit Poll 2025 Updates: എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് അനുകൂലമാണ്
ബിഹാറില്‍ എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് അനുകൂലമാണ്. മഹാസഖ്യത്തിന് തിരിച്ചടിയെന്നാണ് എക്‌സിറ്റ് പോളുകളിലെ പ്രവചനം. ഓരോ എക്‌സിറ്റ് പോളുകളുടെയും പ്രവചനം ഇപ്രകാരം
മാട്രിസ്
എന്‍ഡിഎയ്ക്ക് 147 മുതല്‍ 167 വരെ സീറ്റുകള്‍ ലഭിക്കും. മഹാസഖ്യത്തിന് 70-90 വരെ. ജന്‍ സുരാജ് പാര്‍ട്ടിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ. മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ എട്ട് വരെ.
പീപ്പിള്‍സ് ഇന്‍സൈറ്റ്
എന്‍ഡിഎയ്ക്ക് 133-148, മഹാസഖ്യത്തിന് 87-102, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം മുതല്‍ രണ്ട് വരെ, മറ്റുള്ളവര്‍ക്ക് മൂന്ന് മുതല്‍ 6 വരെ.
പീപ്പിള്‍സ് പള്‍സ്
എന്‍ഡിഎയ്ക്ക് 133 മുതല്‍ 159 വരെ, മഹാസഖ്യത്തിന് 75 മുതല്‍ 101 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം മുതല്‍ അഞ്ച് വരെ, മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ എട്ട് വരെ.
പോള്‍സ്ട്രാറ്റ്
എന്‍ഡിഎയ്ക്ക് 133 മുതല്‍ 148 വരെ, മഹാസഖ്യത്തിന് 87 മുതല്‍ 102 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം, മറ്റുള്ളവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ
ജെവിസി പോള്‍
എന്‍ഡിഎയ്ക്ക് 135 മുതല്‍ 150 വരെ, മഹാസഖ്യത്തിന് 88 മുതല്‍ 103 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം മുതല്‍ ഒന്ന് വരെ, മറ്റുള്ളവര്‍ക്ക് മൂന്ന് മുതല്‍ 6 വരെ.
കാമാഖ്യ അനലിറ്റിക്‌സ്
എന്‍ഡിഎയ്ക്ക് 167 മുതല്‍ 187 വരെ, മഹാസഖ്യത്തിന് 54 മുതല്‍ 74 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം മുതല്‍ രണ്ട് വരെ, മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ഏഴ് വരെ
ചാണക്യ
എന്‍ഡിഎയ്ക്ക് 130 മുതല്‍ 138 വരെ, മഹാസഖ്യത്തിന് 100 മുതല്‍ 108 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം, മറ്റുള്ളവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ
ടിഐഎഫ് റിസര്‍ച്ച്
എന്‍ഡിഎയ്ക്ക് 145 മുതല്‍ 163 വരെ, മഹാസഖ്യത്തിന് 76 മുതല്‍ 95 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം, മറ്റുള്ളവര്‍ക്ക് പൂജ്യം
പി മാര്‍ക്യു
എന്‍ഡിഎയ്ക്ക് 142 മുതല്‍ 162 വരെ, മഹാസഖ്യത്തിന് 80 മുതല്‍ 98 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് ഒന്ന് മുതല്‍ നാല് വരെ, മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ മൂന്ന് വരെ
ഡിവി റിസര്‍ച്ച്
എന്‍ഡിഎയ്ക്ക് 137 മുതല്‍ 152 വരെ, മഹാസഖ്യത്തിന് 83 മുതല്‍ 98 വരെ, ജന്‍സുരാജ് പാര്‍ട്ടിക്ക് രണ്ട് മുതല്‍ നാല് വരെ, മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ എട്ട് വരെ
പ്രജാ പോള്‍ അനലിറ്റിക്‌സ്
എന്‍ഡിഎയ്ക്ക് 186, മഹാസഖ്യത്തിന് 50, ജന്‍സുരാജ് പാര്‍ട്ടിക്ക് പൂജ്യം, മറ്റുള്ളവര്‍ക്ക് ഏഴ്.