Bilkis Bano Case: രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു

Bilkis Bano Convicts Bipinchand Joshi and Pradip Modhiya Get Bail from Supreme Court: ഈ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ നേരത്തെ ജയിൽ മോചിതരാക്കിയിരുന്നു. എന്നാൽ ബിൽക്കിസ് ബാനോ നൽകിയ ഹർജി പരിഗണിച്ച് 2024 ജനുവരിയിൽ സുപ്രീം കോടതി ഈ തീരുമാനം റദ്ദാക്കി. മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ 11 പ്രതികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

Bilkis Bano Case: രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു

സുപ്രീം കോടതി

Published: 

16 Nov 2026 | 03:59 PM

ന്യൂഡൽഹി: ബിൽക്കിസ് ബാനോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജീവപര്യന്തം ശിക്ഷ കോടതി താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് സുപ്രീം കോടതിയിൽ നിന്ന് ഇളവ് ലഭിച്ചത്. ഇരുവരും ഇതിനോടകം 17 വർഷത്തിലധികം കാലം ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

2017-മെയ് മാസത്തിൽ ബോംബെ ഹൈക്കോടതി ഇവരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ഹർജിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള വസ്തുതാപരവും നിയമപരവുമായ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. കൂടാതെ, പ്രതികളിലൊരാളായ ബിപിൻചന്ദ് ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു.

Also Read: Madurai Tanishq Jewellery Robbery: മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ

അതേസമയം, പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ അഭിഭാഷകൻ കോടതിയിൽ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൻ്റെ ഗൗരവവും, വിചാരണ കോടതിയും ഹൈക്കോടതിയും നേരത്തെ കണ്ടെത്തിയ തെളിവുകളും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ അഭിഭാഷ എതിർപ്പ് ഉന്നയിച്ചത്. എന്നാൽ, പ്രതികളിലൊരാളുടെ പേര് ആദ്യത്തെ എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ലെന്നും, സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ പ്രതി ചേർത്തതെന്നും പ്രതിഭാഗം വാദിച്ചു. ബിൽക്കിസ് ബാനോ പോലീസിന് നൽകിയ മൊഴിയിലോ വൈദ്യപരിശോധനാ സമയത്ത് ഡോക്ടർക്ക് നൽകിയ മൊഴിയിലോ ഈ രണ്ട് പ്രതികളുടെയും പേരുകൾ പരാമർശിച്ചിരുന്നില്ല. അക്രമം നടത്തിയ ജനക്കൂട്ടത്തിൽ ഇവർ ഉണ്ടായിരുന്നിരിക്കാം എന്നതല്ലാതെ, ഇവർക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ഈ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ നേരത്തെ ജയിൽ മോചിതരാക്കിയിരുന്നു. എന്നാൽ ബിൽക്കിസ് ബാനോ നൽകിയ ഹർജി പരിഗണിച്ച് 2024 ജനുവരിയിൽ സുപ്രീം കോടതി ഈ തീരുമാനം റദ്ദാക്കി. മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ 11 പ്രതികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് പ്രതികളെ വീണ്ടും ജയിലിൽ അടയ്ക്കുകയായിരുന്നു. ഈ 11 പേരിൽ ഉൾപ്പെട്ട രണ്ട് പ്രതികൾക്കാണ് ഇപ്പോൾ സുപ്രീം കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

English Summary

The Supreme Court suspended the life sentences and granted bail to two convicts in the Bilkis Bano case, noting they served over 17 years and one has severe disabilities.

Loading...
Unable to load recommendations.
Follow Us
Related Stories
Adhav Arjuna: 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു! തമിഴ്നാട് കായിക മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു
Madurai Tanishq Jewellery Robbery: മധുര തനിഷ്‌ക് കവർച്ച; മോഷണം നടത്തിയത് പെൺസുഹൃത്തിന് വേണ്ടി, പ്രതി നിഷാന്ത് പിടിയിൽ
Bengaluru Bullet Train: മുംബൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ ബെലഗാവിയില്‍ നിര്‍ത്തും? സ്റ്റോപ്പിനായി ആവശ്യം ശക്തം
India-US Trade Deal: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് മുൻഗണന; വ്യാപാര കരാറിൽ നിർണായക ധാരണ
ട്രയൽ റൂം തുറന്നപ്പോൾ ചോരയിൽ കുളിച്ച് 18-കാരി; ഡൽഹിയിലെ ടെക്സ്റ്റൈൽ ഷോപ്പിൽ നടന്നത് ക്രൂരമായ കൊലപാതകം
ഓൺലൈൻ പ്രണയത്തിൽ വൻ ട്വിസ്റ്റ്; ഇന്ത്യയിലെത്തിയ കനേഡിയൻ വനിതയെ കൈവിട്ട് കാമുകൻ; ഒടുവിൽ എംബസിയുടെ ഇടപെടൽ!
മണ്ഡലകാലം: അയ്യപ്പഭക്തർ അറിഞ്ഞിരിക്കേണ്ട ശരണംവിളികൾ
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ