Tamil Nadu train fire: തമിഴ്നാട്ടിലെ ട്രെയിൻ തീപിടിത്തത്തിൽ അട്ടിമറി? പാളത്തിൽ വിള്ളൽ കണ്ടെത്തി
Tiruvallur Goods Train Catches Fire: ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. ചരക്ക് ട്രെയിനിന്റെ പാളം തെറ്റുകയും പിന്നാലെ അഞ്ച് വാഗണുകൾക്ക് തീപിടിക്കുകയായിരുന്നു. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്.
തമിഴ്നാട്: തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംശയത്തിന് കാരണമായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
വിള്ളൽ മൂലമാണ് ട്രെയിനിന്റെ മൂന്ന് വാഗണുകൾ പാളം തെറ്റിയതെന്നാണ് വിവരം. തുടർന്ന് ഡീസൽ ചോർച്ച ഉണ്ടാവുകയായിരുന്നു. നേരത്തെ തന്നെ പാളത്തിൽ വിള്ളൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണം.
ALSO READ: ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപ്പിടിച്ചു; 5 ഡീസൽ ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി
ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്. ചരക്ക് ട്രെയിനിന്റെ പാളം തെറ്റുകയും പിന്നാലെ അഞ്ച് വാഗണുകൾക്ക് തീപിടിക്കുകയായിരുന്നു. 27000 ലിറ്ററോളം ഡീസലാണ് വാഗണിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായമില്ല. പുക ഉയരുന്ന സാഹചര്യത്തിൽ 2 കിലോമീറ്റർ ചുറ്റളവിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു.
അതേസമയം, അപകടത്തെ തുടർന്ന് ഈ റൂട്ടിലുള്ള തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ജൂലായ് 13 ഞായറാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഈ ട്രെയിനുകള്‍ ചെന്നൈ സെന്‍ട്രലിന് മുമ്പ് യാത്ര അവസാനിപ്പിക്കുമെന്നും ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും അറിയിപ്പുണ്ട്.