Bomb Threat: ബോംബ് ഭീഷണി; മുംബെെ – ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലിറക്കി

Air India flight Bomb threat: മുംബെെ വിമാനത്താവളം അധികൃതർക്കാണ് എക്സിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.

Bomb Threat: ബോംബ് ഭീഷണി; മുംബെെ - ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലിറക്കി

Air India

Updated On: 

14 Oct 2024 10:04 AM

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബെെ – ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിലവിൽ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐസ്ബേയിൽ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. മുംബെെ വിമാനത്താവളം അധികൃതർക്കാണ് എക്സിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.

രാത്രി രണ്ട് മണിയോടെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. മാധ്യമങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യരുത്. ഭീഷണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതായും ഡൽഹി വിമാനത്താവളത്തിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോ​​ഗസ്ഥനെ ഉദ്ധരിച്ച് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

“മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് സർവീസ് നടത്തുന്ന AI119 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഡൽഹിയിൽ അടിയന്തിര ലാൻഡിം​ഗ് നടത്തിയത്. ഡൽഹി എയർപോർട്ടിൽ യാത്രക്കാരുടെ ല​ഗേജുകൾ അടക്കം സുരക്ഷാ ഉ​ദ്യോ​ഗസ്ഥർ പരിശോധിക്കുകയാണ്”.- എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ഭീഷണി സ‌ന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനം ന്യൂയോർക്കിലേക്ക് സർവ്വീസ് നടത്തും.

സെപ്റ്റംബറിലും എയർ എന്ത്യ വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. മുംബെെയിൽ നിന്നുള്ള മറ്റൊരു വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. എയർ ക്രാഫ്റ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വിമാനത്തിലെ വാഷ്റൂമിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു.

സെപ്തംബർ 6 ന്, മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനം ഭീഷണിയെ തുടർന്ന് തുർക്കിയിലെ എർസുറം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു. വിമാനത്തിന്റെ വാഷ്റൂമിൽ നിന്ന് കണ്ടെത്തിയ സന്ദേശം വ്യാജമാണെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് ഏകദേശം 24 മണിക്കൂറോളം യാത്രക്കാർ എർസുറം വിമാനത്താവളത്തിൽ കുടുങ്ങി.

രാജ്യത്ത് നിന്ന് സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് തുടർച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്നുണ്ട്. രാജ്യത്ത് നിന്ന് സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് തുടർച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്നുണ്ട്. ഒക്ടോബർ 5-ന് ഇൻഡോർ വിമാനത്താവളത്തിന് മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഭീഷണിയിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും