Bombay Stock Exchange: കോമ്രേഡ് പിണറായി വിജയന്‍ എന്ന മെയിലില്‍ നിന്നും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി
BSE Bomb Threat: കോമ്രേഡ് പിണറായി വിജയന്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. ഇ മെയില്‍ വന്നതിനെ തുടര്‍ന്ന് എംആര്‍എ മാര്‍ഗ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലുള്ള ഇ മെയില്‍ ഐഡിയില്‍ നിന്നാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത്. കെട്ടിടത്തില്‍ നാല് ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും അവയെല്ലാം മൂന്ന് മണിക്ക് സ്‌ഫോടനമുണ്ടാക്കുമെന്നുമാണ് സന്ദേശം.
കോമ്രേഡ് പിണറായി വിജയന്‍ എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. ഇ മെയില്‍ വന്നതിനെ തുടര്‍ന്ന് എംആര്‍എ മാര്‍ഗ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് സന്ദേശം ബിഎസ്ഇക്ക് ലഭിച്ചത്. ഇതേതുടര്‍ന്ന് പരിശോധന നടത്ത ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ചയാണ് മെയില്‍ വന്നത്. അതിനാല്‍ തന്നെ തന്നെ ജീവനക്കാര്‍ തിങ്കളാഴ്ചയാണ് ഇ മെയില്‍ കണ്ടത്. ഉടന്‍ തന്നെ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പാലിച്ച് കെട്ടിടം പരിശോധിച്ചു. ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനങ്ങള്‍ ബിഎസ്ഇയില്‍ നടന്നിരുന്നു.