Viral Video: ‘അമ്മയെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല, അവർ എന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്’; യുവതിയുടെ വീഡിയോ വൈറൽ
Bride Viral Video: സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഏതൊരാളുടെയും ജീവിതത്തില്‍ നടക്കുന്ന ഏറ്റവും സുന്ദര നിമിഷങ്ങളിൽ ഒന്നാണ് വിവാഹം. അതുകൊണ്ട് തന്നെ ആ ദിവസം അത്രത്തോളം മനോഹരമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വിവാഹത്തിന് തങ്ങളുടെ പ്രിയപ്പെട്ടവർ പങ്കെടുക്കാനും എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ സ്വന്തം വിവാഹത്തിന് അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും അത് വെറുപ്പുകൊണ്ടല്ല മറിച്ച് സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഡിജിറ്റൽ ക്രീയേറ്ററായ അരിയാന ഗ്രിമാൽഡിയാണ് തന്‍റെ വിവാഹത്തിന് സ്വന്തം അമ്മയെ ക്ഷണിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചത്. ഇതിനൊപ്പം വിവാഹ ചിത്രങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്. അത് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. എന്നാൽ ആ തീരുമാനം തന്നെ വേദനിപ്പിച്ചില്ല. കാരണം അവർ തന്‍റെ ജീവിതത്തിൽ അത്രയേറെ വേദന സമ്മാനിച്ചിട്ടുണ്ട്. അവസാനം താൻ സമാധാനം തെരഞ്ഞെടുത്തതാണ്. നന്ദി കേടോ. ദേഷ്യമോ പ്രതികാരമോ അല്ല തന്‍റെ തീരുമാനമെന്നും അവർ വ്യക്തമാക്കി. അത് സ്വയം സംരക്ഷിക്കേണ്ടത് കൊണ്ട് മാത്രം എടുക്കേണ്ടിവന്ന ഒരു തീരുമാനമാണിതെന്നും തന്‍റെ കുട്ടിക്കാലത്ത് സംരക്ഷണം ഉറപ്പാക്കേണ്ട വ്യക്തിയിൽ നിന്നും താൻ അത്രയേറെ വേദന അനുഭവിക്കേണ്ടിവന്നെന്നും അവർ കൂട്ടിച്ചേർത്തു.
Also Read:‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പോസ്റ്റിനു കമന്റുമായി എത്തുന്നത്. നിരവധി പേർ യുവതിയെ അനുകൂലിച്ചപ്പോൾ ചിലർ പ്രതികൂലിച്ചു. കുടുംബത്തെ കുറിച്ചും മാതാപിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും അമ്മ എന്നും അമ്മയാണെന്നുമാണ് നിരവധി പേർ കമന്റുകളുമായി എത്തിയത്. എന്നാൽ, മറ്റ് ചിലർ ജീവിതത്തിൽ ഏറ്റവും അവശ്യമായ സംഗതി സമാധാനമാണെന്നും അവനവന്‍റെ മാനസികാരോഗ്യമാണെന്നും കുറിച്ചു.
View this post on Instagram