Fight ticket new rates: വിമാനയാത്ര ഇനി ചിലവേറുമോ? പരിധി നിശ്ചയിച്ച് കേന്ദ്രം… പുതിയ ടിക്കറ്റ് നിരക്ക് ഇങ്ങനെ

Caps Domestic Flight Ticket Prices: വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി. നിരക്കുകൾ സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരും.

Fight ticket new rates: വിമാനയാത്ര ഇനി ചിലവേറുമോ? പരിധി നിശ്ചയിച്ച് കേന്ദ്രം... പുതിയ ടിക്കറ്റ് നിരക്ക് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

06 Dec 2025 | 07:48 PM

ന്യൂഡൽഹി: പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) മാനദണ്ഡങ്ങൾ കാരണം പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യം പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതോടെ ആഭ്യന്തര യാത്രക്കാരുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടു.

വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പരിധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി. നിരക്കുകൾ സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരും. നിരക്ക് സംബന്ധിച്ച് പുനഃപരിശോധന നടക്കുന്നതുവരെ നിശ്ചയിച്ച ഈ പരിധി എല്ലാ വിമാന കമ്പനികളും നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ബുക്കിങ്ങുകളിലും പാലിക്കണം.

 

കേന്ദ്രം നിശ്ചയിച്ച പുതിയ പരമാവധി നിരക്കുകൾ

 

വിമാനയാത്രയുടെ ദൂരം അനുസരിച്ചാണ് ടിക്കറ്റ് നിരക്കിന് കേന്ദ്രം പരിധി നിശ്ചയിച്ചിരിക്കുന്നത്

  • 500 കിലോമീറ്റർ വരെ ദൂരമുള്ള യാത്രകൾക്ക് ഒരു കാരണവശാലും 7,500 രൂപയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല.
  • 500 കിലോമീറ്ററിനും 1,000 കിലോമീറ്ററിനും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് നിരക്കായി പരമാവധി 12,000 രൂപ വരെയാണ് അനുവദിച്ചിട്ടുള്ളത്.

Also Read: Kuwait Holidays: കുവൈറ്റ് പ്രവാസികളെ സന്തോഷിക്കാൻ വകയുണ്ട്; ജനുവരിയിൽ ആറ് പൊതു അവധികൾ

  • 1,000 നും 1,500 കിലോമീറ്ററിനും ഇടയിലുള്ള യാത്രയ്ക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് 15,000 രൂപ ആണ്.
  • ഏറ്റവും ദീർഘമായ 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി ടിക്കറ്റ് നിരക്ക് 18,000 രൂപ ആണ്.
  • ബിസിനസ് ക്ലാസ് യാത്രകൾക്ക് ഈ നിരക്ക് പരിധി ബാധകമല്ലെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ