Casagrand: ആയിരം ജീവനക്കാർക്ക് ഫുൾ ചെവലിൽ ലണ്ടൻ ട്രിപ്പ്; ചർച്ചയായി തമിഴ്നാട് കമ്പനിയുടെ നീക്കം

Casagrand London Trip: ആയിരം ജീവനക്കാരെ ഫുൾ ചെലവിൽ ലണ്ടൻ ട്രിപ്പിനയച്ച് റിയൽ എസ്റ്റേറ്റ് കമ്പനി. ഒരാഴ്ചത്തെ ട്രിപ്പിനാണ് ഇവരെ അയച്ചത്.

Casagrand: ആയിരം ജീവനക്കാർക്ക് ഫുൾ ചെവലിൽ ലണ്ടൻ ട്രിപ്പ്; ചർച്ചയായി തമിഴ്നാട് കമ്പനിയുടെ നീക്കം

കാസഗ്രാൻഡ്

Published: 

29 Nov 2025 | 01:43 PM

ആയിരം ജീവനക്കാർക്ക് ഫുൾ ചെലവിൻ ലണ്ടൻ ട്രിപ്പൊരുക്കി തമിഴ്നാട് കമ്പനി. ചെന്നൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനി കാസഗ്രാൻഡ് ആണ് തങ്ങളുടെ ജീവനക്കാരെ മുഴുവൻ ചെലവും എടുത്ത് ഒരാഴ്ച ലണ്ടനിലേക്കയച്ചത്. 7000 ജീവനക്കാരിൽ നിന്ന് 15 ശതമാനം ആളുകളെ തിരഞ്ഞെടുത്ത് ലണ്ടൻ ട്രിപ്പൊരുക്കുകയായിരുന്നു. ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലാണ് കമ്പനിയ്ക്ക് ഓഫീസുള്ളത്.

ജീവനക്കാരുടെ വിമാനയാത്രയും താമസവും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും വഹിച്ചുകൊണ്ടുള്ള യാത്രയാണ് ഇത്. ‘പ്രോഫിറ്റ് ഷെയർ ബൊണാൻസ’ എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ജീവനക്കാരുടെ തസ്തികയോ പദവിയോ പരിഗണിക്കാതെ എല്ലാവർക്കും ഒരേ തരത്തിലുള്ള യാത്രാസൗകര്യങ്ങളും താമസസൗകര്യങ്ങളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലണ്ടൻ ബ്രിഡ്ജ്, ബിഗ് ബെൻ, ബക്കിംഗ്ഹാം പാലസ്, ട്രഫൽഗർ സ്ക്വയർ, മാഡം തുസാഡ്സ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുന്ന സംഘം തെംസ് നദിയിലൂടെയുള്ള ക്രൂൂയിസ് യാത്രയും നടത്തും.

Also Read: Bengaluru Metro: മെട്രോ കാർഡിൽ സാങ്കേതികപ്പിശക്; ടിക്കറ്റെടുക്കാനാവാതെ യാത്രക്കാർ

2013ലാണ് കമ്പനി ‘പ്രോഫിറ്റ് ഷെയർ ബൊണാൻസ’ എന്ന പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ ഇതിനകം 6000ഓളം ജീവനക്കാർ സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജീവനക്കാരാണ് ഈ സ്ഥാപനത്തിൻ്റെ ആത്മാവെന്ന് കാസഗ്രാൻഡ് സ്ഥാപകനും എംഡിയുമായ അരുൺ എംഎൻ പറഞ്ഞതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പല ജീവനക്കാരും ആദ്യമായാണ് വിദേശയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ