Traffic Violations: ട്രാഫിക് നിയമം തെറ്റിക്കുന്നവരുടെ ചിത്രം അയച്ചാൽ 50,000 രൂപ, പുതിയ ആപ്പ് ഡൗൺലോഡ് ചെയ്തോളൂ
Cash Rewards for Reporting Traffic Violations : നിങ്ങൾ ഒരു റിപ്പോർട്ട് സമർപ്പിച്ചാൽ പോലീസ് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു ചെലാൻ അയക്കുന്നതിനു മുൻപ് വീണ്ടും ആധികാരികത ഉറപ്പുവരുത്തും.
ന്യൂഡൽഹി: അശ്രദ്ധമായ ഡ്രൈവിംഗ് കാണുമ്പോൾ നല്ല ഡ്രൈവർമാർക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇനി അത്തരം സാഹചര്യങ്ങളിൽ നിയമം അനുസരിക്കുന്ന പൗരന്മാർക്ക് സന്തോഷിക്കാൻ വകയുണ്ട്. ഡൽഹി ട്രാഫിക് പോലീസ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് ക്യാഷ് റിവാർഡുകൾ നൽകുന്നു. ഇതിനായി ട്രാഫിക് പ്രഹരി എന്ന ആപ്പ് ഉപയോഗിക്കാം. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50000 രൂപ വരെ സമ്മാനമായി ലഭിക്കും.
2015 പുറത്തിറക്കിയ ട്രാഫിക് പ്രഹരി ആപ്പ് ഇപ്പോൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിക്കാൻ ആദ്യം നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇത് ഡൗൺലോഡ് ചെയ്യണം. അതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ ഒ ടി പി ലഭിക്കും. ലോഗിൻ ചെയ്തശേഷം നിങ്ങൾക്ക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അവ നടന്ന സമയവും സ്ഥലവും സഹിതം അപ്‌ലോഡ് ചെയ്യാം. ഇത് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പോലീസിനെ സഹായിക്കും.
എന്തൊക്കെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം
- ചുവപ്പ് സിഗ്നൽ ലംഘനം
- അശ്രദ്ധമായ ഡ്രൈവിംഗ്
- തെറ്റായ വശത്തുകൂടിയുള്ള ഡ്രൈവിംഗ്
- നിയമവിരുദ്ധമായ പാർക്കിംഗ്
- മറ്റു ഗതാഗതലംഘനങ്ങൾ
എന്നിവയാണ് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നത്. നിങ്ങൾ ഒരു റിപ്പോർട്ട് സമർപ്പിച്ചാൽ പോലീസ് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു ചെലാൻ അയക്കുന്നതിനു മുൻപ് വീണ്ടും ആധികാരികത ഉറപ്പുവരുത്തും. ട്രാഫിക് പോലീസ് ഈ സംരംഭത്തിൽ സജീവമായി പങ്കെടുക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. റിപ്പോർട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി പ്രതിമാസം ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കും. ഒന്നാം സമ്മാനത്തിന് അൻപതിനായിരം രൂപ, രണ്ടാം സമ്മാനം 25000, മൂന്നാം സമ്മാനം 15,000, എന്നിങ്ങനെയാണ് സമ്മാനത്തുക.