AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Palakkad Industrial Smart City : കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; പാലക്കാട് ഇനി വ്യവസായ സ്മാർട്ട് സിറ്റി

10 സംസ്ഥാനങ്ങളിലാണ് പുതിയ വ്യവസായ സമാർട്ട് സിറ്റികൾ വരാൻ പോകുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി 3806 കോടി രൂപയാണ് ചെലവ്.

Palakkad Industrial Smart City : കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; പാലക്കാട് ഇനി വ്യവസായ സ്മാർട്ട് സിറ്റി
Sarika KP
Sarika KP | Edited By: Jenish Thomas | Updated On: 28 Aug 2024 | 08:14 PM

ന്യൂഡല്‍ഹി: പാലക്കാട് ഉൾപ്പെടെ രാജ്യത്ത് 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ‌പത്ത് സംസ്ഥാനങ്ങളിലായാണ് പുതിയ വ്യവസായ സമാർട്ട് സിറ്റികൾ വരാൻ പോകുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി 3806 കോടി രൂപയാണ് ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽസ ചേർന്ന യോ​ഗത്തിലാണ് അം​ഗീകാരം നൽകിയത്. തുടർന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് വാര്‍ത്താ സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എന്‍.ഐ.ഡി.സി.പി) ഭാഗമായാണ് ഗ്രീന്‍ഫീല്‍ഡ് വ്യവസായ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുക. പദ്ധതിക്കായി 28,602 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കേരളത്തിലെ പാലക്കാട്, ഉത്തരാഖണ്ഡിലെ ഖുർപിയ, പുഞ്ചയിലെ രാജ്‌പുര – പാട്യാല, മഹാരാഷ്ട്രയിലെ ദിഗി, ഉത്തർ പ്രദേശിലെ ആഗ്രയും പ്രയാഗ്‌രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ഒർവക്കൽ, ഒർവക്കൽ, ആന്ധ്രാപ്രദേശിലെ കൊപ്പർത്തി, രാജസ്ഥാനിലെ ജോധ്പൂർ – പാലി എന്നീ 10 സംസ്ഥാനങ്ങളിലായാണ് വ്യാവസായിക സ്മാർട്ട് സിറ്റികൾ നിർമ്മിക്കുക.

പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇത് നിർമ്മിക്കാൻ പോകുന്നത്. 1710 ഏക്കര്‍ ഭൂമിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക. അതേസമയം ഔഷധനിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും സസ്യോത്പന്നങ്ങള്‍ക്കും പ്രധാന്യം നൽകി കൊണ്ടുള്ള ഏക വ്യവസായ സ്മാര്‍ട്ട് സിറ്റിയാണ് പാലക്കാട് വരാൻ പോകുന്നത്.