5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Passport Seva Portal Down : പാസ്പോർട്ട് സേവ പോർട്ടലിൽ സാങ്കേതിക പ്രശ്നം; അടുത്ത നാല് ദിവസം സേവനം മുടങ്ങും

Passport Seva Portal Down Issue : പാസ്പോർട്ട് സേവയുടെ മൊബൈൽ ആപ്ലിക്കേഷനായ എം.പാസ്പോർട്ട് സേവയും ഈ ദിവസങ്ങൾ ലഭ്യമാകില്ല. സാങ്കേതിക തകരാറിനെ തുടർന്നാണ്

Passport Seva Portal Down : പാസ്പോർട്ട് സേവ പോർട്ടലിൽ സാങ്കേതിക പ്രശ്നം; അടുത്ത നാല് ദിവസം സേവനം മുടങ്ങും
പാസ്പോർട്ട് (Image Courtesy : jayk7-Getty Images)
Follow Us
jenish-thomas
Jenish Thomas | Published: 28 Aug 2024 16:30 PM

ന്യൂ ഡൽഹി : രാജ്യത്ത് ഉടനീളമായി പാസ്പോർട്ട് സേവ പോർട്ടലിൻ്റെ (Passport Seva Portal) സേവനം അടുത്ത നാല് ദിവസത്തേക്ക് മുടങ്ങും. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് (മെയ്ൻ്റനെൻസ്) വേണ്ടിയാണ് നാല് ദിവസത്തേക്ക് പാസ്പോർട്ട് സേവയുടെ സേവനം നിർത്തിവെക്കുന്നത്. നാളെ ഓഗസ്റ്റ് 29-ാം തീയതി രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് രാവിലെ ആറ് മണി വരെയാണ് പാസ്പോർട്ട് സേവയുടെ സേവനം ലഭ്യമല്ലാതെ വരിക. പാസ്പോർട്ട് സേവയുടെ മൊബൈൽ ആപ്ലിക്കേഷനായ എം.പാസ്പോർട്ട് സേവയുടെ സേവനങ്ങളും ഈ ദിവസങ്ങൾ ലഭ്യമാകില്ല.

” ഓഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി എട്ട് മണി മുതൽ സെപ്റ്റംബർ രണ്ട് തിങ്കാളാഴ്ച രാവിലെ ആറ് മണി വരെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി പാസ്പോർട്ട് സേവ പോർട്ടൽ ലഭ്യമാകില്ല. ഈ കാലയളവിൽ സാധാരണക്കാർക്കും, വിദേശകാര്യ മന്ത്രാലയം, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലുള്ളവർക്കും സേവനം ലഭ്യമല്ലാതെ വരും. ഓഗസ്റ്റ് 30-ാം തീയതി അപ്പോയ്മെൻ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുന്നതാണ്” റീജണൽ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ അറിയിപ്പിലൂടെ അറിയിച്ചു.

ALSO READ : CJI WhatsApp Message Fraudulent : 500 രൂപ തരുമോ? ചീഫ് ജസ്റ്റിസിൻ്റെ മെസ്സേജ്; തട്ടിപ്പുകാരെ കണ്ടെത്താൻ കോടതിയും ഇറങ്ങി

Passport Seva Advisory

പാസ്പോർട്ട് സേവനങ്ങൾക്ക് ഈ 30-ാം തീയതി ബുക്കിങ് ലഭിച്ചവർക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകുന്നതാണ്. മാറ്റി നൽകുന്ന തീയതി എസ്.എം.എസ് വഴി അപേക്ഷകരെ അറിയിക്കുന്നതാണ്. പോലീസ് വേരിഫിക്കേഷനുകളും ഈ കലായളവിൽ സാധ്യമാകില്ല. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം റീജണുകളുടെ കീഴിലുള്ള കേന്ദ്രങ്ങളിലും ഈ ദിവസങ്ങൾ പാസ്പോർട്ട് സേവനം ഉണ്ടായിരിക്കുന്നതല്ല.

അക്ഷയ കേന്ദ്രത്തിൽ പോകേണ്ട മൊബൈൽ വഴി പാസ്പോർട്ടിന് അപേക്ഷിക്കാം

  1. M.Passport Seva ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക
  2. തുടർന്ന് ഒരു പ്രൊഫൈൽ രജിസ്റ്റർ ചെയ്യുക.
  3. പ്രൊഫൈൽ രജിസ്റ്റർ ചെയ്തതിന് ശേഷം Apply for Fresh Passport/ Re-Issue of Passport എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  4. നിർദേശിക്കുന്ന ഇടങ്ങളിൽ രേഖകൾ പ്രകാരം കൃത്യമായി പൂരിപ്പിക്കുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  5. തുടർന്ന് Pay and Schedule Appointment എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  6. ഓൺലൈനിലൂടെയോ, എസ്.ബി.ഐയിലൂടെ ചലാൻ വഴി പണമടയ്ക്കാൻ സാധിക്കുന്നതാണ്.
  7. പണമടച്ചതിൻ്റെ രസീത് കൈയ്യിൽ സൂക്ഷിക്കുക
  8. ശേഷം എസ്.എം.എസ് വഴി നിങ്ങളുടെ പാസ്പോർട്ട് സേവ കേന്ദ്രത്തിലേക്കുള്ള അപ്പോയ്മെൻ്റ് വിവരങ്ങൾ ലഭിക്കുന്നതാണ്.
  9. നിർദിഷ്ട രേഖകളുമായി ലഭിച്ചിരിക്കുന്ന അപ്പോയ്മെൻ്റ് ദിവസം പാസ്പോർട്ട് സേവ കേന്ദ്രം സന്ദശിക്കുക.

Latest News