Ministry of Posts: രജിസ്ട്രേഡ് പോസ്റ്റ് നിർത്തലാക്കുന്നു; പുതിയ മാറ്റവുമായി തപാൽ വകുപ്പ്
entral Postal Department: പുതിയ പരിഷ്കാരത്തിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഈ മാസം 31നകം റിപ്പോർട്ട് സമർപ്പിക്കണം എന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ( മെയിൻ ഓപ്പറേഷൻസ് ) ദുഷ്യന്ത് മുദ്ഗൽ വകുപ്പുകളോട് ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രംImage Credit source: Getty Images
രജിസ്ട്രേഡ് സേവനം നിർത്തലാക്കി തപാൽ വകുപ്പ്. സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്ത് രജിസ്ട്രേഡ് തപാൽ ഉണ്ടായിരിക്കില്ലെന്നും സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ ലഭ്യമാകൂ എന്നും കേന്ദ്ര തപാൽ വകുപ്പ് പ്രഖ്യാപിച്ചു.
രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ബന്ധിപ്പിക്കുകയാണെന്ന് ഉത്തരവിൽ പറയുന്നു. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റം വരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രജിസ്ട്രേഡ് എന്ന പദം ഒഴിവാക്കി ഇനി മുതൽ സ്പീഡ് പോസ്റ്റ് എന്ന ഉപയോഗിക്കണം. പുതിയ പരിഷ്കാരത്തിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഈ മാസം 31നകം റിപ്പോർട്ട് സമർപ്പിക്കണം എന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ( മെയിൻ ഓപ്പറേഷൻസ് ) ദുഷ്യന്ത് മുദ്ഗൽ വകുപ്പുകളോട് ആവശ്യപ്പെട്ടു.