Chennai Metro: ട്രെയിൻ റെഡി, അനുമതിയും ലഭിച്ചു; എന്നിട്ടും മെട്രോ ഉദ്ഘാടനം വൈകുന്നു!

Poonamallee-Vadapalani Line Inauguration Delay: ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട എലിവേറ്റഡ് പാതകളിലൊന്നാണിത് പൂന്തമല്ലി - വടപളനി പാത. ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള കോറിഡോർ 4 പദ്ധതിയുടെ ഭാഗമാണ് ഈ റൂട്ട്. ഈ ആദ്യ ഭാഗത്തിന്റെ നിർമാണം പൂർത്തിയായി, സുരക്ഷാ അനുമതികളെല്ലാം ലഭിച്ചെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയാണ്.

Chennai Metro: ട്രെയിൻ റെഡി, അനുമതിയും ലഭിച്ചു; എന്നിട്ടും മെട്രോ ഉദ്ഘാടനം വൈകുന്നു!

പ്രതീകാത്മക ചിത്രം

Published: 

23 Sep 2026 | 09:22 AM

ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൽ മെട്രോ സർവീസ് വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിൽ ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന മെട്രോ ലൈനുകളാണ് പൂർണമായി പ്രവർത്തനം നടത്തുന്നത്. 118.9 കിലോമീറ്റർ നീളമുള്ള രണ്ടാം ഘട്ടത്തിൽ 3 പുതിയ ലൈനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിലെ പൂനമല്ലി – വടപളനി പാത ഉദ്ഘാടനത്തിന് സജ്ജമായി നിൽക്കുകയാണ്.

ഉദ്ഘാടനം നീളുന്നു

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട എലിവേറ്റഡ് പാതകളിലൊന്നാണിത് പൂന്തമല്ലി – വടപളനി പാത. ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള കോറിഡോർ 4 പദ്ധതിയുടെ ഭാഗമാണ് ഈ റൂട്ട്. ഈ ആദ്യ ഭാഗത്തിന്റെ നിർമാണം പൂർത്തിയായി, സുരക്ഷാ അനുമതികളെല്ലാം ലഭിച്ചെങ്കിലും ഉദ്ഘാടനം നീണ്ടുപോവുകയാണ്.

സുരക്ഷാ അനുമതി ലഭിച്ച് ഏഴ് മാസത്തിലേറെ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയായ പാതയിലൂടെയുള്ള യാത്രയ്ക്കായി പൊതുജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീയതി ലഭിക്കാത്തതാണ് ഇതിന് കാരണം.  പൂന്തമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.64 കിലോമീറ്റർ ഭാഗമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ലൈറ്റ് ഹൗസ് മുതൽ പൂന്തമല്ലി ബൈപാസ് വരെയുള്ള 26.1 കിലോമീറ്റർ വരുന്ന കോറിഡോർ 4-ന്റെ ഭാഗമായ 11 എലിവേറ്റഡ് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.

ALSO READ: ഡൽഹി മുതൽ കൊച്ചി വരെ; ഇന്ത്യയിലെ മെട്രോ യാത്രാനിരക്കുകൾ എത്രയെന്ന് അറിയാം

സുരക്ഷാ അനുമതി

റെയിൽവേ സേഫ്റ്റി കമ്മീഷണറുടെനിബന്ധനകൾക്ക് വിധേയമായുള്ള സുരക്ഷാ അനുമതി കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ലഭിച്ചിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് വൃത്തങ്ങൾ അറിയിച്ചു.  ഒക്ടോബർ ആദ്യ ആഴ്ചയിൽ ഉദ്ഘാടനം നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പാത സജ്ജമായിട്ടും ഉദ്ഘാടനം നീളുന്നതിൽ വിമർശനം ഉയരുന്നുണ്ട്.

വരുമാനം വർദ്ധിപ്പിക്കാൻ ചെന്നൈ മെട്രോ

ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അരുമ്പാക്കം മെട്രോ സ്റ്റേഷന് സമീപം ഏഴുനിലകളുള്ള വാണിജ്യ സമുച്ചയം നിർമ്മിക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതിയിടുകയാണ്. ജവാഹർലാൽ നെഹ്‌റു റോഡിൽ, അരുമ്പാക്കം മെട്രോ സ്റ്റേഷന് പിന്നിലുള്ള 17,872 ചതുരശ്ര അടി സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. പദ്ധതിക്കായി സി.എം.ആർ.എൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കരാർ നൽകിക്കഴിഞ്ഞാൽ ഏകദേശം രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

English Summary:

Chennai Metro Phase 2’s first operational stretch is still awaiting its inauguration nearly seven months after receiving safety clearance. The 14.64-km Poonamallee Bypass–Vadapalani section, which has 11 elevated stations, received the necessary approvals to begin commercial operations, but Chennai Metro Rail Limited is waiting for confirmation from the Prime Minister’s Office regarding the inauguration date.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി