Chennai Metro: തിരക്കെല്ലാം ഇനി പഴങ്കഥ, പുതിയ നടപടിയുമായി ചെന്നൈ മെട്രോ; ഇത്തവണ ബ്ലൂ ലൈനിൽ
CMRL Increases Train Frequency on Blue Line: സ്റ്റേഷനുകളിൽ ട്രെയിനിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ട്രെയിനുകൾക്കുള്ളിലെ തിരക്ക് ലഘൂകരിക്കാനും ഈ നടപടി സഹായിക്കും. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃത്യനിഷ്ഠയും സുരക്ഷയും ഉറപ്പാക്കാനാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയതെന്ന് അറിയിച്ചു.

Chennai Metro
തിരക്ക് നിയന്ത്രിക്കാൻ പുതിയ നടപടിയുമായി ചെന്നൈ മെട്രോ. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്താണ് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്താൻ മെട്രോ അധികൃതർ തീരുമാനിച്ചത്. നിലവിൽ ബ്ലൂ ലൈനിൽ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 8:00 മുതൽ 11:00 വരെയും, വൈകുന്നേരം 5:00 മുതൽ രാത്രി 8:00 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിച്ചത്.
സ്റ്റേഷനുകളിൽ ട്രെയിനിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ട്രെയിനുകൾക്കുള്ളിലെ തിരക്ക് ലഘൂകരിക്കാനും ഈ നടപടി സഹായിക്കും.
യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃത്യനിഷ്ഠയും സുരക്ഷയും ഉറപ്പാക്കാനാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയതെന്ന് അറിയിച്ചു.
ചെന്നൈയിലെ മെട്രോ യാത്രക്കാർക്ക്, പ്രത്യേകിച്ച് ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് ഈ നീക്കം ആശ്വാസകമാകും.
ALSO READ: ഞൊടിയിടയില്‍ പൂനമല്ലിയെത്താം; ചെന്നൈ മെട്രോ പോരൂരില്‍ നിന്നുള്ള തേരോട്ടം ഉടന്‍
അതേസമയം, കോറിഡോർ 4-ൽ പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള പാത നിർമ്മാണം പൂർത്തിയായതായി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പാതയിൽ ട്രയൽ റൺ ആരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിശ്ചിത സമയത്തിനുള്ളിൽ പണി തീർക്കുന്നതിനായി 4,000-ത്തിലധികം തൊഴിലാളികളെയും 57 ക്രെയിനുകളെയുമാണ് സിഎംആർഎൽ നിയോഗിച്ചിരുന്നത്. നിലവിൽ സിഗ്നലിംഗ്, ട്രാക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ജനുവരി മാസത്തിൽ തന്നെ മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓപ്പറേറ്റർമാരുമായി ട്രയൽ റൺ ആരംഭിക്കും.