Railways Canceled Trains: യാത്രക്കാർ വലയും… കേരളത്തിലേക്കുള്ള ഈ ട്രെയിനുകൾ റദ്ദാക്കി… ടിക്കറ്റ് തുക മടക്കിക്കിട്ടുമോ?
Railways Cancel Key Trains to Kerala: യുപി, ബീഹാർ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരെയുമാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
ന്യൂഡൽഹി: സെക്കന്തരാബാദ് ഡിവിഷനിലെ റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെത്തുടർന്ന് കേരളത്തിലൂടെ കടന്നുപോകുന്ന പ്രധാന ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന രപ്‌തിസാഗർ ഉൾപ്പെടെയുള്ള സൂപ്പർഫാസ്റ്റ് സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.
ദക്ഷിണമധ്യ റെയിൽവേയുടെ പരിധിയിൽ വരുന്ന സെക്കന്തരാബാദിൽ ട്രാക്ക് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ജനുവരി അവസാന വാരത്തിലും ഫെബ്രുവരി ആദ്യ വാരങ്ങളിലുമായി യാത്ര പ്ലാൻ ചെയ്തവർക്ക് ഈ മാറ്റം തിരിച്ചടിയാകും.
Also Read: Vande Bharat: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത്; എപ്പോള്‍ കയറാം?
യുപി, ബീഹാർ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാരെയും അവിടെനിന്ന് കേരളത്തിലേക്ക് വരുന്നവരെയുമാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
റദ്ദാക്കിയ സർവീസുകളുടെ പൂർണ്ണരൂപം
- രപ്‌തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12511/12512): ഗൊരഖ്‌പുർ – തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ഈ ട്രെയിൻ ഫെബ്രുവരി 12, 13 തീയതികളിലും, മടക്ക സർവീസായ തിരുവനന്തപുരം – ഗൊരഖ്‌പുർ ട്രെയിൻ ഫെബ്രുവരി 10, 11 തീയതികളിലും സർവീസ് നടത്തില്ല.
- ബറൗണി – എറണാകുളം സർവീസ് (12521/12522): ബറൗണിയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ ഫെബ്രുവരി 9-നും, തിരിച്ച് എറണാകുളത്ത് നിന്ന് ബറൗണിയിലേക്കുള്ള സർവീസ് ഫെബ്രുവരി 13-നും പൂർണ്ണമായും റദ്ദാക്കി.
- കോർബ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (22647/22648): ഛത്തീസ്‌ഗഢിലെ കോർബയിൽ നിന്നുള്ള സർവീസ് ജനുവരി 28, 31 കൂടാതെ ഫെബ്രുവരി 4, 7, 11, 14 തീയതികളിൽ ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ജനുവരി 26, 29 തീയതികളിലും ഫെബ്രുവരി 2, 5, 9, 12 തീയതികളിലും റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ
- ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതാണ്.
- ദീർഘദൂര യാത്ര പ്ലാൻ ചെയ്തിട്ടുള്ളവർ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ‘NTES’ ആപ്പോ വഴി തങ്ങളുടെ ട്രെയിൻ സ്റ്റാറ്റസ് ഉറപ്പുവരുത്തുക.
- റദ്ദാക്കിയ ട്രെയിനുകൾക്ക് പകരമായി ആ റൂട്ടിലുള്ള മറ്റു ട്രെയിനുകളിലെ ഒഴിവുകൾ നേരത്തെ പരിശോധിക്കുന്നത് യാത്രാക്ലേശം ഒഴിവാക്കാൻ സഹായിക്കും.