Chennai Metro: ട്രെയിൻ ഇറങ്ങി നേരെ ഷോപ്പിംഗിന് പോകാം! വൻ പദ്ധതിയുമായി ചെന്നൈ മെട്രോ

CMRL to Build Massive Commercial Spaces for Passenger: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ടിക്കറ്റിതര വരുമാനം ഉയർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. പദ്ധതി പൂർത്തിയാകുന്നതോടെ, മെട്രോ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് മറ്റ് വിപണികളിലേക്ക് പോകാതെ സ്റ്റേഷനുള്ളിൽ നിന്ന് തന്നെ ആവശ്യമായ സാധനങ്ങൾ വാങ്ങാനായി സാധിക്കും.

Chennai Metro: ട്രെയിൻ ഇറങ്ങി നേരെ ഷോപ്പിംഗിന് പോകാം! വൻ പദ്ധതിയുമായി ചെന്നൈ മെട്രോ

Chennai Metro

Updated On: 

08 Jun 2026 | 01:41 PM

രാജ്യത്തെ മെട്രോ സർവീസുകളിൽ മികച്ച സേവനങ്ങൾ നടത്തുന്ന ഒരു മെട്രോയാണ് ചെന്നൈ മെട്രോ. യാത്രക്കാർക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികളെയും റെയിൽവേ നടത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ടിക്കറ്റിതര വരുമാനം ഉയർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. പദ്ധതി പൂർത്തിയാകുന്നതോടെ, മെട്രോ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് മറ്റ് വിപണികളിലേക്ക് പോകാതെ സ്റ്റേഷനുള്ളിൽ നിന്ന് തന്നെ ആവശ്യമായ സാധനങ്ങൾ വാങ്ങാനായി സാധിക്കും. ഇത് യാത്രക്കാരുടെ സമയം ലാഭിക്കുകയും  യാത്രാക്ലേശം കുറയ്ക്കുകയും ചെയ്യും. ടിക്കറ്റ് നിരക്കിൽ നിന്നുള്ള വരുമാനത്തിന് പുറമെ, ഈ കടമുറികൾ വാടകയ്ക്ക് നൽകുന്നത് വഴി ചെന്നൈ മെട്രോയ്ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമാണ് ലഭിക്കുന്നത്.

മെട്രോ സ്‌റ്റേഷനുകൾ ഇനി ‘ഷോപ്പിംഗ് ഹബ്ബുകൾ’

യാത്രക്കാർക്ക് സുഖകരമായി സാധനങ്ങൾ വാങ്ങാനും, ഭക്ഷണം കഴിക്കാനും, സമയം ചെലവഴിക്കാനും സാധിക്കുന്ന തരത്തിലുള്ള അത്യാധുനിക കൊമേഴ്‌സ്യൽ സ്പേസുകളായി വികസിപ്പിക്കാനാണ് പുതിയ നീക്കം. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള എലിവേറ്റഡ്, അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിലാണ് ഈ പുതിയ സൗകര്യങ്ങൾ പ്രധാനമായും വരുന്നത്.

ALSO READ: പൂനമല്ലി – വടപളനി മെട്രോ റൂട്ടിൽ യാത്രക്കാർ വലയും, സ്റ്റേഷനുകളിൽ മെഷീനുകളില്ല!

നിലവിൽ, രണ്ടാം ഘട്ടത്തിലെ 11 അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ ഇതിന് വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റിപ്പോർട്ട് പ്രകാരം,  ചെറ്റ്പേട്ട്, റോയപ്പേട്ട, സ്റ്റെർലിംഗ് റോഡ്, നുങ്കമ്പാക്കം, ആർകെ സാലൈ, കോറിഡോർ 3 ലെ അഡയാർ ഡിപ്പോ (മാധവരം-സിപ്കോട്ട്), കച്ചേരി റോഡ്, അൽവാർപേട്ട്, ഭാരതിദാസൻ റോഡ്, ബോട്ട് ക്ലബ്, കോറിഡോർ 4 ലെ നന്ദനം (പൂനമല്ലി-ലൈറ്റ് ഹൗസ്) എന്നീ സ്റ്റേഷനുകളിലാണ് ഷോപ്പിംഗ് ഹബ്ബുകൾ വരുന്നത്.

യാത്രക്കാർക്ക് സുഖകരം

ചെന്നൈ മെട്രോ ഒന്നാം ഘട്ടത്തിലെ വൻകിട ഇന്റർചേഞ്ച് സ്റ്റേഷനുകളായ വടപളനി, കോയമ്പേട്, ആലന്തൂർ, ചെന്നൈ സെൻട്രൽ എന്നിവയുടെ മാതൃകയിൽ, പുതിയതായി നിർമ്മിക്കുന്ന പാതകളിലെ പ്രധാന സ്റ്റേഷനുകളിലും വലിയ തോതിൽ കൊമേഴ്‌സ്യൽ സ്പേസുകൾ നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം.

യാത്രക്കാർക്ക് വീട്ടിലേക്കോ ഓഫീസിലേക്കോ പോകുന്ന വഴിയിൽ തന്നെ ദൈനംദിന ആവശ്യങ്ങൾ വളരെ എളുപ്പത്തിൽ നിറവേറ്റാൻ സഹായിക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങൾ എന്നിവ വാങ്ങാനുള്ള പ്രമുഖ ബ്രാൻഡുകളുടെ ഷോപ്പുകൾ, ഫുഡ് കോർട്ടുകളും കഫേകളും, എടിഎമ്മുകളും ഡിജിറ്റൽ കിയോസ്കുകളും, ചെറിയ ഗെയിമിംഗ് സോണുകൾ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

English Summary:

Chennai Metro Rail Limited is planning to transform several Phase II metro stations into vibrant commercial hubs where commuters can shop, dine, and spend time comfortably rather than using stations only for travel. The project includes the development of retail outlets, food courts, kiosks, and other commercial spaces at 11 underground stations, including locations such as Chetpet, Royapettah, Nungambakkam, Alwarpet, Nandanam, and Kutchery Road.

Follow Us
Related Stories
മാട്രിമോണിയൽ സൈറ്റുകൾ വഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
Bengaluru Techie: ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ബെംഗളൂരുവില്‍ റാപ്പിഡോ ഓടിച്ച് ടെക്കി
INDIA Bloc Meeting: ഇടഞ്ഞ് ഡിഎംകെ, പ്രതിഷേധം അറിയിക്കാൻ സിപിഎം; കടുത്ത ഭിന്നതകൾക്കിടെ ഇന്ത്യ സഖ്യം യോഗം ഇന്ന്
Narendra Modi: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍
Chennai Metro: പൂനമല്ലി – വടപളനി മെട്രോ റൂട്ടിൽ യാത്രക്കാർ വലയും, സ്റ്റേഷനുകളിൽ മെഷീനുകളില്ല!
MK Stalin: ഉടൻ തന്നെ TVK സർക്കാരിനെ താഴെ ഇറക്കണം, നിലനിൽക്കുന്നത് DMK സഖ്യകക്ഷികളുടെ പിന്തുണയിൽ ; ആഹ്വാനവുമായി സ്റ്റാലിൻ
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മീനിന്റെ കണ്ണ് കഴിക്കാറുണ്ടോ? ഇതറിയാതെ ചവച്ചരയ്ക്കല്ലേ
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ