Chennai Metro: പൂനമല്ലി – വടപളനി മെട്രോ റൂട്ടിൽ യാത്രക്കാർ വലയും, സ്റ്റേഷനുകളിൽ മെഷീനുകളില്ല!
Chennai Metro Updates: രണ്ടാം ഘട്ട പ്രവർത്തനങ്ങളിലൂടെ വിപ്ലവകരമായ മാറ്റണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ, സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മെട്രോ റെയിലിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും യാത്രക്കാർക്ക് ആവശ്യമായ പ്രധാന സൗകര്യങ്ങളിൽ വീഴ്ച വരുത്തിയിരിക്കുകയാണ്.
ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. രാജ്യത്തെ മെട്രോകളിൽ മികച്ച സേവനം നടത്തുന്ന മെട്രോകളിൽ ഒന്നാണിത്. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി, പാത പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിലൂടെ വിപ്ലവകരമായ മാറ്റണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ, സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
മെട്രോ റെയിലിന്റെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും യാത്രക്കാർക്ക് ആവശ്യമായ പ്രധാന സൗകര്യങ്ങളിൽ വീഴ്ച വരുത്തിയിരിക്കുകയാണ്. ഈ പാതയിലെ 11 സ്റ്റേഷനുകളിൽ 7 എണ്ണത്തിലും ഇതുവരെ ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുംകാർഡ് റീഡറുകളും സ്ഥാപിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ALSO READ: ചെന്നൈ മെട്രോ പർപ്പിൾ ലൈൻ ഉടൻ; കോറിഡോർ 5-ലെ ആ നിർമ്മാണവും പൂർത്തിയായി
പൂനമല്ലി – വടപളനി റൂട്ട്
നിലവിൽ, കോറിഡോർ 4-ന്റെ ഭാഗമായ പൂനമല്ലി മുതൽ വടപളനി വരെയുള്ള 14.6 കിലോമീറ്റർ പാതയിൽ സർവീസ് നടത്താൻ ട്രെയിനുകൾക്ക് സുരക്ഷാ അനുമതി ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞു. എന്നാൽ സ്റ്റേഷനുകളിലെ ടിക്കറ്റിംഗ് സംവിധാനങ്ങൾ പൂർണ്ണമായിട്ടില്ല. ഈ റൂട്ടിലെ 11 സ്റ്റേഷനുകളിൽ വെറും നാലെണ്ണത്തിൽ മാത്രമാണ് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ബാക്കിയുള്ള 7 സ്റ്റേഷനുകളിലേക്കുള്ള മെഷീനുകൾ ഒരു ആഴ്ചയ്ക്കുള്ളിൽ എത്തിക്കുമെന്നും ജൂൺ അവസാനത്തോടെ ഇവയുടെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കുമെന്നും ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ടിക്കറ്റ് വെൻഡിംഗ് മെഷീനുകളുടെ പ്രാധാന്യം
നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ റീചാർജ് ചെയ്യാനും പേപ്പർ ക്യുആർ ടിക്കറ്റുകൾ എടുക്കാനുമാണ് യാത്രക്കാർ പ്രധാനമായും ഈ മെഷീനുകളെ ആശ്രയിക്കുന്നത്. സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്തവർക്കും സ്ഥിരമല്ലാതെ യാത്ര ചെയ്യുന്നവർക്കും ഈ മെഷീനുകൾ വളരെ ഉപകാരപ്രദമാണ്. ചെന്നൈ മെട്രോയിൽ യാത്ര ചെയ്യുന്നവരിൽ 19% മുതൽ 21% വരെ ആളുകൾ ഇപ്പോഴും ഒറ്റത്തവണ യാത്രയ്ക്കുള്ള പേപ്പർ ക്യുആർ ടിക്കറ്റുകളോ ടോക്കണുകളോ ആണ് ഉപയോഗിക്കുന്നത്. മെട്രോയുടെ ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ചിരുന്ന പല ടിക്കറ്റ് വെൻഡിംഗ് മെഷീനുകളും കറൻസി നോട്ടുകൾ സ്വീകരിക്കാത്തത് കൊണ്ടും ബാക്കി പണം തരാത്തത് കൊണ്ടും വലിയ തോതിൽ പണിമുടക്കിയിരുന്നു. ഇതുമൂലം യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട ക്യൂ നിൽക്കേണ്ടി വന്നിരുന്നു. പുതിയ പാതയിൽ ഇത്തരം സാങ്കേതിക തകരാറുകൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും, പാത ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ എല്ലാ സ്റ്റേഷനുകളിലും മെഷീനുകൾ പ്രവർത്തനസജ്ജമാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
English Summary:
Seven stations on Chennai Metro’s Phase II corridor between Poonamallee and Vadapalani are still awaiting the installation of ticket vending machines. CMRL officials have indicated that the remaining infrastructure and passenger facilities are being completed in phases before the stations are fully opened to the public.