Chennai Metro: മെട്രോയും ബസും ട്രെയിനും ഇനി ഒരൊറ്റ കുടക്കീഴിൽ; ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടം!

Chennai Metro Update: പദ്ധതി നടപ്പാക്കുന്നതിലൂടെ ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടമാണ് ഉണ്ടാകുന്നത്. ഗിണ്ടിയിലെ സബർമൻ റെയിൽവേ സ്റ്റേഷൻ, എംടിസി ബസ് ടെർമിനൻസ്, ഗിണ്ടി മെട്രോ സ്റ്റേഷൻ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് മൾട്ടിമോഡൽ ഹബ്ബ് ലക്ഷ്യമിടുന്നത്.

Chennai Metro: മെട്രോയും ബസും ട്രെയിനും ഇനി ഒരൊറ്റ കുടക്കീഴിൽ; ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടം!

Chennai Metro

Updated On: 

04 Jun 2026 | 10:01 AM

ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടവുമായി മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്ബ് വരുന്നു. നഗരത്തിലെ തിരക്കേറിയ ഗിണ്ടിയിലാണ് മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്ബ് വരുന്നത്. ഇതിനായി വിശദമായ സാധ്യതാ റിപ്പോർട്ടും വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതിനായി, ചെന്നൈ മെട്രോ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ബുധനാഴ്ച കരാറിൽ ഒപ്പുവച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ എം/എസ് സിബിആർഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ ലഭിച്ചിരിക്കുന്നത്. 76.70 ലക്ഷം രൂപയാണ് കരാർ തുക. സിഎംഎഎംഎൽ ഡയറക്ടർമാരായ എസ്. കൃഷ്ണമൂർത്തി, അർച്ചുനൻ, രേഖ പ്രകാശ് എന്നിവരുടെ സാനിധ്യത്തിൽ ചെന്നൈ മെട്രോ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് സിഇഒ ശ്വേത സുമൻ ഐഎഎസും, സിബിആർഇ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. പ്രീതവും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

പദ്ധതി നടപ്പാക്കുന്നതിലൂടെ ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടമാണ് ഉണ്ടാകുന്നത്. ഗിണ്ടിയിലെ സബർമൻ റെയിൽവേ സ്റ്റേഷൻ, എംടിസി ബസ് ടെർമിനൻസ്, ഗിണ്ടി മെട്രോ സ്റ്റേഷൻ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് മൾട്ടിമോഡൽ ഹബ്ബ് ലക്ഷ്യമിടുന്നത്.

ALSO READ: ട്രാഫിക് ബ്ലോക്കിൽ വലയേണ്ട, മറീന ബീച്ചിലേക്ക് ഇനി എളുപ്പത്തിൽ എത്താം; പുത്തൻ സ്റ്റേഷൻ വരുന്നു

കരാർ പ്രകാരം കൺസൾട്ടൻസി സ്ഥാപനം വിശദമായ സാധ്യത പഠന റിപ്പോർട്ടും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതാണ്. വിപണി വിശകലനം, ട്രാൻസാക്ഷൻ അഡ്വൈസറി സേവനങ്ങളും നൽകുന്നതാണ്. കൂടാതെ, സ്ഥലവിനിയോഗ റിപ്പോർട്ടും നിയമപരമായ അനുമതികളോടെയുള്ള കൺസെപ്റ്റ് പ്ലാനുകളും രൂപകൽപ്പന ചെയ്യുന്നതാണ്.

ചെന്നൈ യാത്രക്കാർക്ക് എന്ത് നേട്ടം?

ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട, തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലൊന്നാണ് ഗിണ്ടി. അതുകൊണ്ട് തന്നെ പുതിയ ഹബ്ബ് വരുന്നതോടെ വലിയ മാറ്റങ്ങളാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. സബർബൻ ട്രെയിൻ, മെട്രോ, സിറ്റി ബസുകൾ എന്നിവയിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ മാറി കയറാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഗതാഗതക്കുരുക്ക് വലിയതോതിൽ കുറയ്ക്കുന്നതിലൂടെ കാൽനട യാത്രക്കാരുടെ സുരക്ഷയും ഉറപ്പ് വരുത്തും. പുതിയ ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി വാണിജ്യ സമുച്ചയങ്ങളും ഹബ്ബിൽ സംയോജിപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണ്. ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി മറീന ബീച്ചിന് സമീപം പുതിയൊരു മെട്രോ സ്റ്റേഷൻ വരുന്നുണ്ട്. മറീന ബീച്ചിന് താഴെയായി മെട്രോ റെയിൽ വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലൈറ്റ്ഹൗസിനെയും പൂനമല്ലിയെയും ബന്ധിപ്പിക്കുന്ന കോറിഡോർ-4 ലെ ഒരു പ്രധാന സ്റ്റേഷനായി വരാനിരിക്കുന്ന ലൈറ്റ്ഹൗസ് മെട്രോ സ്റ്റേഷനിലാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Chennai Metro Asset Management Limited Signed the Consultancy Agreement for Multimodal Transit Hub Development at Guindy. The contract has been awarded to M/s CBRE South Asia Private Limited, New Delhi, at a total contract value of Rs. 76.70 lakh. The project is expected to significantly improve commuter convenience, reduce traffic congestion, and enhance traffic circulation.

Follow Us
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
ഈച്ച ശല്യം കുറയ്ക്കാൻ ഈ ഇല മതി
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്