Chennai Weather: എന്റമ്മേ എന്തൊരു ചൂടാ….മെട്രോ നഗരത്തിൽ ചുറ്റുന്നവർ കുടയെടുത്തോണേ

Chennai Weather Update: ഏപ്രിൽ 21, 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഇന്ന് മുതൽ 23 വരെ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിലെ പരമാവധി താപനില സാധാരണയേക്കാൾ 2-3°C കൂടുതലായിരിക്കാം.

Chennai Weather: എന്റമ്മേ എന്തൊരു ചൂടാ....മെട്രോ നഗരത്തിൽ ചുറ്റുന്നവർ കുടയെടുത്തോണേ

പ്രതീകാത്മക ചിത്രം

Updated On: 

20 Apr 2026 | 08:37 PM

കേരളത്തോടൊപ്പം അയൽസംസ്ഥാനമായ തമിഴ്നാട്ടിലും കാലാവസ്ഥ വില്ലനാവുകയാണ്. തിരഞ്ഞെടുപ്പ് ചൂടിനൊപ്പം താപനിലയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 12 ഇടങ്ങളിൽ താപനില 100°F കടന്നിരുന്നു. എന്നാൽ, ആശ്വാസമഴ സാധ്യതയും തള്ളിക്കളയാനാകില്ല. ഏപ്രിൽ 21 വരെ ന​ഗരത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കരൂറിൽ  106°F, വെല്ലൂരും ഈറോഡും 104°F, തിരുപ്പൂർ, ധർമ്മപുരി, മധുര വിമാനത്താവളം എന്നിവിടങ്ങളിൽ 102°F , തിരുച്ചിയിലും നാമക്കലിലും 102°F, കോയമ്പത്തൂർ, മധുര,  പാളയംകോട്ടൈ, സേലം എന്നിവിടങ്ങളിൽ 101°F എന്നിങ്ങനെയായിരുന്നു താപനില.

അതേസമയം, ചൂടിൽ വലയുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്കും ഉഷ്ണതരംഗത്തിനും സാധ്യതയുള്ളതായും പ്രവചനമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 0.9 കിലോമീറ്റർ ഉയരത്തിലാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. വടക്കൻ ഉൾനാടൻ കർണാടകയിൽ നിന്ന് ആരംഭിച്ച് തെക്കൻ കർണാടക, തമിഴ്‌നാട് വഴി മാന്നാർ ഉൾക്കടൽ വരെ ന്യൂനമർദം വ്യാപിച്ചതിനാൽ 21 വരെ മഴ പ്രതീക്ഷിക്കാവുന്നതാണ്. പശ്ചിമഘട്ട ജില്ലകളിലും തെക്കൻ തീരപ്രദേശങ്ങളിലും നേരിയ മഴ ലഭിക്കുമെന്നും തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും മറ്റ് ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

ALSO READ: ചൂടില്‍ പൊറുതിമുട്ടി ബെംഗളൂരുകാര്‍; വായു ഗുണനിലവാരം വളരെ മോശം

ഏപ്രിൽ 21, 23, 24, 25 തീയതികളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഇന്ന് മുതൽ 23 വരെ തമിഴ്‌നാട്ടിലെ ഉൾപ്രദേശങ്ങളിലെ പരമാവധി താപനില സാധാരണയേക്കാൾ 2-3°C കൂടുതലായിരിക്കാം. എന്നിരുന്നാലും, തീരദേശ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ സാധാരണ താപനിലയായിരിക്കും.

പുതുച്ചേരി, കാരക്കൽ ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിൽ ഉയർന്ന ചൂടും ഈർപ്പവും കൂടിച്ചേർന്ന അന്തരീക്ഷമായിരിക്കും. ചെന്നൈയിൽ ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പരമാവധി താപനില 36-37°C ഉം കുറഞ്ഞത് 27°C ഉം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഉയർന്ന ചൂടും ഈർപ്പവും കാരണം ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ